പ്രണവിനെ ഇപ്പോൾ കണ്ടാൽ പഴയ വിന്റേജ് ലാലേട്ടനെ പോലെയുണ്ട്; വൈറലായി നിവിൻ പോളിക്കൊപ്പമുള്ള ചിത്രം

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’. സിനിമയിൽ നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നത് മുതൽക്കേ സിനിമ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഒരു പേപ്പറിൽ ചിത്രത്തിന്റെ ടൈറ്റിലും പ്രധാന കഥാപാത്രങ്ങളുടെ പേരുമായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്.

ALSO READ: ചരിത്രത്തിൽ ഇതാദ്യം, കാതലിനെ തേടി ആ നേട്ടമെത്തി; മമ്മൂട്ടി ചിത്രം ഇനി ലോകത്തിന്റെ നെറുകയിൽ

വലിയ പ്രതീക്ഷകളോടെയാണ് വർഷങ്ങൾക്ക് ശേഷം എന്ന സിനിമയെ നിവിൻ പോളി പ്രണവ് മോഹൻലാൽ വിനീത് ശ്രീനിവാസൻ ആരാധകർ കാത്തിരിക്കുന്നത്. ഹൃദയം പോലെ ഒരു നൂറു കോടി ക്ലബ് ഈ സിനിമയും സൃഷ്ടിക്കും എന്നാണ് വിലയിരുത്തൽ. ശ്രീനിവാസന്റെയും മോഹൻലാലിന്റേയും പഴയകാല ജീവിതമാണ് സിനിമ പറയുന്നത് എന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തൽ.

ALSO READ: ആൺകുട്ടികളോടുള്ള അതേ ഫീലാണ് അവളോടും തോന്നിയത്, വീട്ടുകാർ പ്രകൃതി വിരോധി എന്ന് വരെ വിളിച്ചു; കാതലിലെ ഫെമി മാത്യു പറയുന്നു

അതേസമയം, പ്രണവിന്റെ പിറന്നാൾ ദിനത്തിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. ഹൃദയം നിർമിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിക്കുന്നത്. നിവിൻ പോളി ചിത്രത്തിൽ അതിഥി കഥാപാത്രമായിട്ടാണ് എത്തുന്നത്. പ്രണവിനും നിവിനും പുറമെ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവരാണ് വർഷങ്ങൾക്ക് ശേഷം സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News