പീക്കി ബ്ലൈൻഡേഴ്സിനെ ഓർമിപ്പിച്ച് പ്രണവ്; ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

സിംപ്ലിസിറ്റി കൊണ്ട് ആളുകളെ ഞെട്ടിച്ച താരമാണ് പ്രണവ് മോഹൻലാൽ. യാത്രകളും സാഹസികതയും എന്നും പ്രണവിന്റെ കൂടെയാണ്. സോഷ്യൽമീഡിയയിൽ അത്രയധികം സജീവവുമല്ല താരം. അതുകൊണ്ടു തന്നെ പ്രണവിന്റേതായി വരുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ പ്രണവിന്റെ പുതിയ ഒരു ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.പ്രണവ് തന്റെ ഇൻസ്റ്റാ പേജിലാണ് ഫോട്ടോ പങ്കുവെച്ചത്.

ALSO READ: കാലുകളുടെ ഭംഗിക്കായി പെഡിക്യൂര്‍ ചെയ്യുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

ലോക പ്രശസ്ത ഹോളിവുഡ് സീരിസ് പീക്കി ബ്ലൈൻഡേഴ്സിനെ ഓർമിപ്പിക്കുന്ന രീതിയിലുള്ള വേഷധാരണമാണ് പ്രണവിന്റേത്. ‘ബൈ ഓർഡർ ഓഫ് ദ് പീക്കി ബ്ലൈൻഡേഴ്സ്’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. താരങ്ങളടക്കം നിരവധിപേരാണ് ചിത്രത്തിനു കമന്റുകൾ ഇട്ടിരിക്കുന്നത്.

അതേസമയം പ്രണവ് നായകവേഷത്തിലെത്തുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമ വിഷുവിന് തിയേറ്ററുകളിൽ എത്തും. ‘ഹൃദയ’ത്തിനു ശേഷം വിനീത് ശ്രീനിവാസനും പ്രണവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, ബേസിൽ ജോസഫ്, അജു വർഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ALSO READ: തടാകങ്ങൾ വരെയുണ്ട് ഭൂമിയുടെ ഇരട്ടഗ്രഹത്തിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here