ഇന്നലെ ടീസര്‍ ഇന്നിതാ കുന്നിന്റെ മുകളില്‍; പ്രണയദിനത്തില്‍ വ്യത്യസ്തമായൊരു ചിത്രവുമായി പ്രണവ്

പ്രണയദിനത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ പാറക്കെട്ടിന് മുകളില്‍ നില്‍ക്കുന്ന ചിത്രം വൈറല്‍. ഹംപി എന്ന അടിക്കുറിപ്പോടെ താരം പങ്കുവച്ച ചിത്രത്തിന് താഴെ പ്രണയാശംസകള്‍ അറിയിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയതും. പ്രണവ് നായകനാകുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ ടീസര്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുന്നതിനിടെയാണ് താരത്തിന്റെ ഹംപി ചിത്രം വൈറലായിരിക്കുന്നത്. ഏറെ വ്യത്യസ്തമാകുന്നത് ഈ ചിത്രത്തിന് താഴെ വരുന്ന കമന്റുകളാണ്.

ALSO READ: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; കര്‍ഷകര്‍ക്കെതിരായ പൊലീസ് നടപടിയില്‍ അപലപിച്ച് സീതാറാം യെച്ചൂരി

പടം ചെയ്ത് തീര്‍ത്ത് ആശാന്‍ നാട് വിട്ടു, ഇനി അടുത്ത പടത്തിന് നാട്ടില്‍ എത്തും, എടാ മണ്ടന്മാരെ നീയൊക്കെ ഇവിടെ പുതിയ പടത്തിന്റെ ടീസറും കണ്ടിരിക്ക് ഞാനേ ഹമ്പിയില്‍ ടൂര്‍ പോയേക്കുവാ, ലേ പ്രണവ് : അപ്പോ ശരി എന്നാ ഞാന്‍ പോയിട്ട് കുറച്ച് കൂടുതല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വരാം, ഇന്നലെ ടീസര്‍ ഇന്നിതാ കുന്നിന്റെ മുകളില്‍, മകനേ ഇറങ്ങി വരൂ, അണ്ണാ ട്രാവല്‍ വ്‌ളോഗ്‌സ് കൂടി വേണം തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം’ വിഷു റിലീസ് ആയി ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തും. ‘ഹൃദയ’ത്തിനുശേഷം വിനീത് ശ്രീനിവാസനും പ്രണവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ALSO READ: കുട്ടികളില്ലാത്ത ദമ്പതികള്‍ ദൈവം അനുഗ്രഹിക്കാതെ പോയവരല്ല; കുട്ടികളില്ലേയെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയുമായി വിധുവും ദീപ്തിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News