‘പ്രണവിനെ കണ്ട് കിട്ടി’; വൈറലായി വീഡിയോ

‘വര്‍ഷങ്ങള്‍ക്കു ശേഷം’ സിനിമ ബോക്‌സ്ഓഫിസില്‍ ഹിറ്റായി പ്രദര്‍ശനം നടത്തികൊണ്ടിരിക്കുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍ ഊട്ടിയിലാണ്. അവധി ആഘോഷിക്കാന്‍ ഊട്ടിയിലെത്തിയ പ്രണവിനെ മലയാളികള്‍ കണ്ടുപിടിച്ചു. അവരോടൊപ്പം സംസാരിക്കുന്നതും ഫോട്ടോ എടുക്കുന്നതിന്റെയുമൊക്കെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പ്രണവിന്റെ അമ്മ സുചിത്ര മോഹന്‍ലാല്‍ ആണ്, മകന്‍ ഇപ്പോള്‍ ഊട്ടിയിലാണെന്ന കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ബൈക്കില്‍ സ്ഥലങ്ങള്‍ ചുറ്റുന്ന സോളമന്‍ ഡാനിയലും സംഘവുമാണ് ഊട്ടിയില്‍ വച്ച് അപ്രതീക്ഷിതമായി താരത്തെ കണ്ടത്. ഇവരോടൊപ്പം വിശേഷങ്ങള്‍ പങ്കിടുകയും ഒരുമിച്ച് ചിത്രത്തിനു പോസ് ചെയ്യുകയും ചെയ്ത ശേഷമാണ് പ്രണവ് ഇവരുടെ അരികില്‍ നിന്നും മടങ്ങിയത്.

Also Read: അത്യപൂർവ ഭക്തജനത്തിരക്കുമായി ഗുരുവായൂർ വിഷുക്കണി

സിനിമ ഹിറ്റായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ അതിനെകുറിച്ചൊന്നും ചിന്തിക്കാതെ ഈ മനുഷ്യന്‍ ഇങ്ങനെ നടക്കുവാണല്ലോ എന്നിങ്ങനെ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News