പഴയ ലാലേട്ടനെ ഓർമ്മിപ്പിച്ച് പ്രണവിന്റെ പുതിയ ലുക്ക്

നൃത്താധ്യാപകനായി മോഹൻലാൽ തകർത്തഭിനയിച്ച ‘കമലദളം’ എന്ന സിനിമ എല്ലാ കാലവും ഓർമ്മിക്കപ്പെടും. ചുവടു പിഴക്കാതെ ആനന്ദ നടനം ആടുന്ന ലാൽ എന്നും പ്രേക്ഷകർക്ക് ഒരു വിസ്മയമാണ്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിൽ ഒന്നാണ് കമലദളത്തിലെ വേഷം. ഈ കഥാപാത്രത്തെ കുറിച്ച് ഇപ്പോൾ ചർച്ച നടക്കാനുള്ള കാരണം എന്തെന്നാൽ… പ്രണവ് മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രം കണ്ടതോടെ ആരാധകർ ചോദിക്കുന്നത് ഇത് പ്രണവ് മോഹൻലാൽ തന്നെ ആണോ അതോ പഴയ ലാലേട്ടൻ ആണോ എന്നാണ്.

ALSO READ: വമ്പൻ ഹൈപ്പിലിറങ്ങിയ വാരിസും കിംഗ് ഓഫ് കൊത്തയും വരെ ഈ ലിസ്റ്റിലുണ്ട്; 2023 ലെ മോശം ചിത്രങ്ങളിൽ ഇവയും..

ദിവസങ്ങൾക്ക് മുൻപ് ചലച്ചിത്ര പ്രവർത്തകനായ പ്രമോദ് ദാസ് പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി പ്രണവ് കേരളത്തിലുണ്ട്. ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക.

പ്രണവ് മോഹൻലാലിനെ മിക്കപ്പോഴും കാണുന്നത് നീണ്ട ചുരുളൻ മുടിയോ പറ്റെവെട്ടിയ തലമുടിയോടെയും മെലിഞ്ഞ ശരീരത്തോട് കൂടിയുമാണ്.
എന്നാൽ വൈറൽ ഫോട്ടോയിൽ തടിച്ച ശരീര പ്രകൃതിയോടെയുള്ള പ്രണവിനെ കണ്ടതോടെയാണ് ആരാധകർക്ക് പഴയ ലാലേട്ടനെ ഓർമ്മ വന്നത്. മോഹൻലാലുമായി നല്ല സാദൃശ്യം തോന്നുന്ന പുതിയ ലുക്ക് ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.

ALSO READ: ലോകേഷിന് ക്രിമിനല്‍ മനസ്, ലോകേഷ് കനകരാജിന്റെ മാനസികനില പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി

ലളിതമായ ജീവിതത്തോടാണ് അപ്പു എന്ന പ്രണവ് മോഹൻലാലിന് കൂടുതൽ പ്രിയം. വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ പോലും വളരെ കുറച്ചു വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളുടെ ബാഗും തൂക്കി നടക്കാനാണ് ഇഷ്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News