പണം കായ്ക്കുന്ന മരം കണ്ടുകിട്ടിയേ…! വീഡിയോ വൈറൽ

രസകരമായ നിരവധി പ്രാങ്ക് വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ ദിനംപ്രതി വൈറലാകുന്നത്. അത്തരത്തില്‍ കാഴ്ച്ചക്കാരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പണമില്ലാതെ നില്‍ക്കുമ്പോള്‍ പലരും തമാശയ്ക്ക് പറയാറുണ്ട്. ഒരു പണം കായ്ക്കുന്ന മരം കിട്ടിയിരുന്നെങ്കിലെന്ന്!

Also read:കൊല്ലത്ത് മതിൽ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

ഒരു യുവാവ് ആളുകൾ നോക്കിനിൽക്കേ റോഡിന്റെ അരികത്ത് നിൽക്കുന്ന ഒരു മരത്തിന്റെ താഴെ നിന്ന് മരം കുലുക്കുന്നു. രണ്ട തവണ കുലുക്കുന്നതോടെ മരത്തിൽ നിന്നും പൈസ വീഴുന്നു.ആ യുവാവ് കിട്ടിയ പൈസയുമായി നടന്ന് നീങ്ങുന്നു. ഇത് കണ്ടുനിന്ന മറ്റൊരു യുവാവ് ആദ്യത്തെ യുവാവിനെ അനുകരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതോടെയാണ് പ്രാങ്ക് ആണെന്ന് മനസിലാകുന്നത്.

Also read:പൃഥ്വിരാജിന്റെ അടുത്ത പാൻ ഇന്ത്യൻ സിനിമ, ‘വേലുത്തമ്പി ദളവ’, ചിത്രത്തിൽ മൂന്ന് ഗെറ്റപ്പ്, ഇംഗ്ലീഷിലും ഇറങ്ങും: വിജി തമ്പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News