ഈ മൂന്ന് കാരണങ്ങള്‍ കൊണ്ട് നിതീഷ് കുമാറിന് മുഖ്യമന്ത്രി കസേര നഷ്ടപ്പെടും; പ്രവചനം ഇങ്ങനെ!

രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ തന്റെ പുതിയ പാര്‍ട്ടിയായ ജന്‍ സൂരജ് പാര്‍ട്ടി പ്രഖ്യാപനത്തിന് മുമ്പേ നിതീഷ് കുമാറിനെതിരെ വീണ്ടും രംഗത്ത്. മൂന്ന് കാരണങ്ങള്‍ കൊണ്ട് ബീഹാറിലെ ജനങ്ങള്‍ ഇയാളെ അധികാരത്തില്‍ നിന്നും പുറത്താക്കുമെന്നാണ് അദ്ദേഹം പറയുന്നത്. മദ്യനിരോധനനയം പരാജയപ്പെട്ടത്, ഭൂമി സര്‍വേയിലെ അഴിമതി, നിര്‍ബന്ധിത സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കല്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് കിഷോറിന്റെ പ്രവചനം.

ALSO READ:  ഇനി സൽക്കാരം ഒട്ടും കുറയ്‌ക്കേണ്ട…; നൽകാം ഒരു കിടിലൻ വിഭവം

റിട്ടയറായ ബ്യൂറോക്രാറ്റുകളെ വച്ചാണ് ബിഹാര്‍ മുഖ്യമന്ത്രി സര്‍ക്കാര്‍ കാര്യങ്ങള്‍ നടപ്പിലാക്കുന്നതെന്നും കിഷോര്‍ ആരോപിച്ചു. 2025ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. തന്റെ സര്‍ക്കാര്‍ രൂപീകരിച്ച് പതിനഞ്ച് മിനിറ്റിനുള്ളില്‍ മദ്യനിരോധനം റദ്ദാക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ALSO READ: അൻവറിസത്തിൻ്റെ വലതുരാഷട്രീയവും ,സിപിഐഎം നിലപാടും ; അൻവറിനെതിരെ ആഞ്ഞടിച്ച് കെ അനിൽകുമാർ

ഒക്ടോബര്‍ 2ന് പാര്‍ട്ടി പ്രഖ്യാപനത്തിനൊപ്പം പാര്‍ട്ടി പ്രസിഡന്റിനെയും പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവരവും വിദ്യാഭ്യാസവും ഉള്ളവരായിക്കും തന്റെ മന്ത്രിസഭയില്‍ ഉണ്ടായിക്കുമെന്നും പദയാത്രയില്‍ അറുപത് ശതമാനം ബിഹാര്‍ മാത്രമാണ് ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതെന്നും പാര്‍ട്ടി രൂപീകരണത്തിന് ശേഷം ബാക്കി 40 ശതമാനം കൂടി പൂര്‍ത്തിയാക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News