സോളോ ട്രിപ്പിന് പോയ പെൺകുട്ടിയുടെ തലയിൽ കലം കുടുങ്ങുന്നു, വിജനമായ പ്രദേശം, അടുത്താരുമില്ല, ദിവസങ്ങൾ കടന്നു പോകുന്നു: വീഡിയോ പുറത്ത്

ആരുമില്ലാത്ത വിജനമായ ഒരു പ്രദേശത്ത് വച്ച് തലയിൽ ഒരു കലം കുടുങ്ങിയാൽ നിങ്ങൾ എന്ത് ചെയ്യും? ചുറ്റും കാടും മലനിരകളും പുഴയും പാറക്കെട്ടുകളും മാത്രമുള്ള ആ പ്രദേശത്ത് നിന്ന് നിങ്ങൾ എങ്ങനെ രക്ഷപ്പെടും? ഈ ചോദ്യങ്ങൾ ഉണർത്തുന്ന ഭയാനകമായ ദൃശ്യങ്ങളുടെ നേർക്കാഴ്ചയാണ് മലയാളിയായ പ്രശാന്ത് മാമ്പുള്ളിയുടെ സംവിധാനത്തിലുള്ള ‘ജൂലിയാന’ എന്ന ചിത്രം. ഒരേയൊരു കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ചു നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ALSO READ: എൻ്റെ സിനിമകൾ ഞാൻ വീണ്ടും കാണില്ല, പക്ഷെ വാപ്പിച്ചി എൺപതുകളിലെ സിനിമകൾ വരെ ഇരുന്ന് കാണും, എനിക്കും അങ്ങനെയാകണം: ദുൽഖർ സൽമാൻ

തനിച്ചുള്ള ഒരു യാത്രക്കിടെ കേന്ദ്ര കഥാപാത്രമായ ജൂലിയാന അകപ്പെടുന്ന ഒരു പ്രശ്നവും അവിടന്നു രക്ഷപ്പെടാനായി ആ പെൺകുട്ടി നടത്തുന്ന ശ്രമങ്ങളുമാണ് ‘ജൂലിയാന’യുടെ ഇതിവൃത്തം. ‘ജൂലിയാന’യില്‍ ഒരേയൊരു കഥാപാത്രം മാത്രമാണുള്ളത്. ആ കഥാപാത്രത്തിന്റെ മുഖം ചിത്രത്തില്‍ എവിടെയും കാണിക്കുന്നുമില്ല. ലോകത്തിലെ സംഭാഷണമില്ലാത്ത ആദ്യ സര്‍വൈവല്‍ ചിത്രമാണ് ‘ജൂലിയാന’ എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. സംഭാഷണങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ ‘ജൂലിയാന’ എല്ലാ ഭാഷയിലുമുള്ള പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുമെന്നാണ് സിനിമാ നിരൂപകർ വിലയിരുത്തുന്നത്.

ALSO READ: ‘ജയിലർ ഞാനും യോഗിയും ഒരുമിച്ച് കാണും’, ഹിമാലയത്തിലേക്കുള്ള ആത്മീയ യാത്രയ്‌ക്കൊടുവിൽ രജനികാന്ത്

അതേസമയം, ‘ജൂലിയാന’ യുടെ ട്രെയ്‌ലർ ‘വോയിസ് ഓഫ് സത്യനാഥൻ സിനിമയുടെ വിജയാഘോഷ വേദിയിൽ വെച്ചാണ് പുറത്തു വിട്ടത്. ഓണ്‍ലൈനില്‍ പൃഥ്വിരാജാണ് ചിത്രത്തിന്റെ ട്രെയിലര്‍ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here