പ്രശാന്ത് നാരായണന്റെ നാടക ജീവിതം; അരങ്ങിന്റെ മനോഹാരിതകളിലേക്ക് തുറന്നുവെച്ചൊരു മായക്കണ്ണാടി !

മൂന്ന് പതിറ്റാണ്ടുകാലം മലയാള നാടകരംഗത്ത് നിറഞ്ഞു നിന്ന പ്രതിഭാധനനായ നാടകകരാനായിരുന്നു പ്രശാന്ത് നാരായണന്‍. മലയാള നാടക അരങ്ങിന്റെ മനോഹാരിതകളിലേക്ക് തുറന്നുവെച്ചൊരു മായക്കണ്ണാടി തന്നെയായിരുന്നു ആ നാടക ജീവിതം.

മഹാഭാരതത്തിലില്ലാത്തൊരു കഥയാണ് ഛായാമുഖി. ഹിഡുംബി പ്രിയതമനായ ഭീമസേനന് ഛായാമുഖി എന്ന മായക്കണ്ണാടി നല്‍കുന്നതാണ് നാടകം. നോക്കുന്നയാളുടെ നെഞ്ചിലെ പ്രിയപ്പെട്ടയാളുടെ രൂപം പ്രതിഫലിപ്പിക്കുന്ന മായക്കണ്ണാടി. കണ്ണാടി ഭീമസേനന്റെ നേര്‍ക്ക് പിടിച്ചപ്പോള്‍ നെഞ്ചു കലങ്ങിയതാകട്ടേ ഹിഡുംബിയിടേത് തന്നെ. ഭീമസേനന്റെ കണ്ണാടിയില്‍ ഹിഡുംബി കണ്ടത് ദ്രൗപദീമുഖം. ദ്രൗപതി മായക്കണ്ണാടി നോക്കിയപ്പോള്‍ തെളിഞ്ഞ അര്‍ജുനരൂപം കണ്ട് ഭീമന്റെ നെഞ്ചും തകര്‍ന്നു. ഒടുവില്‍ നടുവൊടിഞ്ഞ് മരണം പ്രതീക്ഷിച്ച് തന്റെ മടിയില്‍ കിടക്കുന്ന കീചകനു നേരെ ഛായാമുഖി നീട്ടിയപ്പോള്‍ അതില്‍ തെളിഞ്ഞ രൂപം ഭീമനെയും കരയിച്ചു.

Also Read : പ്രശാന്ത് നാരായണന്‍റെ വിയോഗത്തില്‍ അനുശോചിച്ച് പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി

ഗുജറാത്തിലെ ഒരു നാടോടിക്കഥയില്‍ നിന്നും വീണ്ടെടുത്ത് അവതരിപ്പിച്ച ഛായാമുഖി ഇന്നൊരു നാടകചരിത്രമാണ്. ഇപ്പോഴിതാ നാടകത്തില്‍ നിന്ന് സ്വന്തം ജീവിതവേഷമഴിച്ചുവെച്ച് നാടകകാരനും ചരിത്രമായിരിക്കുന്നു- പ്രശാന്ത് നാരായണന്‍. മലയാള നാടകത്തെ ഛായാമുഖിയ്ക്ക് മുമ്പെന്നും പിമ്പെന്നും തിരിക്കാമെന്ന് വിളിച്ചു പറഞ്ഞ നാടകകാരന് അതിനുള്ള ധൈര്യം നല്‍കിയതും സ്വന്തം പ്രതിഭയിലുള്ള വിശ്വാസമല്ലാതെ മറ്റൊന്നുമല്ലായിരുന്നു.

കഥകളിസാഹിത്യകാരനായ വെള്ളായണി നാരായണന്‍നായരുടെ മകന്‍ ആദ്യം ചുവടുവെച്ചതും കഥകളിക്കു വേണ്ടിയായിരുന്നു. ഗുരു സാക്ഷാല്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി. പിന്നീട് തിരുവന്തപുരം യൂനിവേഴ്‌സിറ്റി കോളേജ് വഴി തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍. പീന്നീടാ ജീവിതം ഒരു നാടകപ്രവഹം തന്നെയായി. കാവാലം നാരായണപണിക്കരുടെ തട്ടകമായ തിരുവന്തപുരം പ്രശാന്തിന്റെയും കളരിയായി. മണികര്‍ണ്ണിക, മകരധ്വജന്‍, കറ, ഊരുഭംഗം, ദൂതഘോടത്കചം, സ്വപ്നവാസവദത്തം, ഹാംലറ്റ്, മഹാസാഗരം എന്നിങ്ങനെ ഒരു നാടക സാഗരം തന്നെയായി ജീവിതം. എംടിയുടെ ജീവിതമാണ് അവസാനമായി പ്രശാന്ത് അരങ്ങിലെത്തിച്ചത്. ഇപ്പോള്‍ എംടിയുടെ വരികള്‍ പോലെ മരണം രംഗബോധമില്ലാത്ത കോമാളിയായിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News