ക്ലീന്‍ ഇമേജുള്ളവര്‍ക്കേ അവസരമുള്ളൂ, പക്ഷേ പാര്‍ട്ടിയുടെ നാലു സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസ് പ്രതികള്‍; വെട്ടിലായി ഈ നേതാവ്!

തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി നേതാവുമായി പ്രശാന്ത് കിഷോറിന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലല്ലോയെന്ന വിമര്‍ശനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്. രാഷ്ട്രീയത്തില്‍ ക്ലീന്‍ ഇമേജുള്ളവരെ മാത്രമേ ജനങ്ങള്‍ തിരഞ്ഞെടുക്കാവു എന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ അഭിപ്രായപ്രകടനം. എന്നാല്‍ പ്രശാന്തിന്റെ പാര്‍ട്ടിയിലെ നാലു സ്ഥാനാര്‍ത്ഥികളില്‍ മൂന്നു പേരും ക്രിമിനല്‍ കേസില്‍ പ്രതികളാണ്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതശ്രമം, പിടിച്ചുപറി, മോഷണം, ആക്രമണം എന്നീ കേസുകളാണ് ഇവര്‍ക്ക് എതിരെയുള്ളത്.

ALSO READ:  ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു; ഡിവൈഎഫ്ഐ

തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ ജന്‍ സൂരജ് ടിക്കറ്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ സത്യവാങ്ങ്മൂലത്തില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ പുറത്തായത്. ഉപതെരഞ്ഞെടുപ്പില്‍ ബിഹാറിലെ നാലു സീറ്റുകളില്‍ നിന്നു പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. മത്സരിക്കുന്നവരില്‍ ഭൂരിഭാഗത്തിനും ക്ലീന്‍ ഇമേജല്ല ഉള്ളതെന്ന് വ്യക്തമായതോടെ രാഷ്ട്രീയ നിരീക്ഷകരും ഞെട്ടലിലാണ്.

തട്ടിപ്പ്, തട്ടിക്കൊണ്ടുപോകല്‍, ആക്രമണം എന്നീ കേസുകളാണ് ഇമാംഗഞ്ച് സ്ഥാനാര്‍ത്ഥി ജിതേന്ദ്ര പാസ്വാന് എതിരെയുള്ളത്. ബലാഗഞ്ച് സ്ഥാനാര്‍ത്ഥി മുഹമ്മദ് അംജാദിനെതിരെയുമുള്ളത് ശക്തമായ ക്രിമിനല്‍ കേസുകളാണ്. കൊലപാതശ്രമം അടക്കമുള്ള കേസുകളാണ് മറ്റൊരു സ്ഥാനാര്‍ത്ഥിയായ സുശീല്‍ കുശ്വാഹയ്‌ക്കെതിരെയുള്ളത്.

ALSO READ: ടിപിജി നമ്പ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

എന്നാല്‍ സ്ഥാനാര്‍ത്ഥികളെല്ലാം നല്ല ഇമേജ് ഉള്ളവരാണെന്നും അവരുടെ സല്‍പര് ഇല്ലാതാക്കാനുള്ള ചിലരുടെ ശ്രമങ്ങളാണ് ഇത്തരം കേസുകള്‍ക്ക് പിന്നിലെന്നാണ് പാര്‍ട്ടി ദേശീയവക്താവിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News