രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ നടത്തുന്ന അടിത്തട്ടിലുള്ള പ്രചാരണ ക്യാമ്പയിന്‍ ജന്‍ സൂരജ് അഭിയാന്‍ ഒക്ടോബര്‍ രണ്ടു മുതല്‍ രാഷ്ട്രീയ പാര്‍ട്ടിയാകും.
ഇതിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ എട്ടോളം മീറ്റിംഗുകളാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത ഏതാനം ആഴ്ചകള്‍ക്കുള്ളില്‍ ഇവ സംഘടിപ്പിക്കും. സംസ്ഥാനത്തുടനീളമായി ക്യാമ്പയിനില്‍ പങ്കെടുത്ത 1.5 ലക്ഷത്തോളം പേര്‍ ഇതിന്റെ ഭാഗമാകുമെന്നാണ് കണക്കുകൂട്ടല്‍.
ALSO READ: ‘ആശ്വാസത്തിന്റെ ദിനം, നാളിതുവരെ നിപ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ല’: മന്ത്രി വീണാ ജോര്‍ജ്
ഈ യോഗങ്ങളിലൂടെ പാര്‍ട്ടി രൂപീകരണത്തിന്റെ കാര്യങ്ങള്‍ അന്തിമതീരുമാനം ഉണ്ടാക്കുകയാണ് ലക്ഷ്യം. പാര്‍ട്ടിയുടെ നേതൃത്വം, ഭരണഘടന തയ്യാറാക്കല്‍, പാര്‍ട്ടിയുടെ മുന്‍ഗണനകള്‍ എന്നിവയെല്ലാം ഇതില്‍ ചര്‍ച്ചയാവും.
ബിഹാറില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന വാഗ്ദാനവുമായാണ് പ്രശാന്ത് കിഷോര്‍ ക്യാമ്പയിന്‍ ആരംഭിച്ചത്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തൊഴില്‍ എന്നിവ ഉള്‍പ്പെടെ ചര്‍ച്ചയാക്കി താഴേക്കിടയിലേക്കുള്ളവരിലേക്ക് ഇറങ്ങി ചെന്നാണ് പ്രശാന്ത് കിഷോര്‍ സംവദിക്കുന്നത്.
ALSO READ: അർജുന്റെ മകന്റെ പ്രതികരണമെടുത്ത യൂട്യൂബ് ചാനലിനെതിരെ പരാതി
2025 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി പ്രഖ്യാപനം നടത്തണമെന്ന ലക്ഷ്യത്തോടെയാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ടു പോയത്. ഒടുവില്‍ ഗാന്ധിജയന്തിയുടെയന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here