ജോജു അയാളുടെ ജീവിതം കൈയില്‍ പിടിച്ചാണ് പണി ചിത്രം പൂര്‍ത്തിയാക്കിയതെന്ന് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍ . ആ സിനിമ വര്‍ക്കായില്ലെങ്കില്‍ തന്റെ ജീവിതം തീരുമെന്നും സമ്പാദ്യം മുഴുവന്‍ കൈവിട്ടുപോകുമെന്നും ജോജു തന്നോട് പറഞ്ഞിരുന്നുവെന്നുമാണ് പ്രശാന്ത് ഒരു അഭിമുഖത്തിൽ പറഞ്ഞത് . അങ്ങനെ ഒരു അവസ്ഥയില്‍ നിന്ന ജോജു ആ റിവ്യൂ കണ്ടപ്പോള്‍ യുക്തിയും ലോജിക്കും നോക്കാതെയേ പ്രതികരിക്കുള്ളൂവെന്ന് നടൻ പറഞ്ഞു.
ആ റിവ്യൂ ചെയ്തയാള്‍ക്ക് ഒരു സ്‌പോയിലര്‍ അലര്‍ട്ട് വെച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂവെന്നും അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇതൊന്നും ഉണ്ടാവില്ലായിരുന്നെന്നും പ്രശാന്ത് പണി സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ പ്രതികരിച്ചത്.
ജോജുവുമായുള്ള സംഭാഷണത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ സമൂഹം കേട്ടുള്ളൂവെന്നും ആദ്യം മുതലുള്ള ഭാഗത്തില്‍ ചിലപ്പോള്‍ മാന്യമായ സംഭാഷണമായിരിക്കുമെന്നും പ്രശാന്ത് വ്യക്തമാക്കി. രണ്ട് പേര്‍ തമ്മിലുള്ള സംഭാഷണം പബ്ലിക് പ്ലാറ്റ്‌ഫോമില്‍ ഷെയര്‍ ചെയ്യുമ്പോള്‍ ജോജുവിന്റെ അനുവാദം വാങ്ങണമെന്ന മര്യാദ പോലും അയാള്‍ കാണിച്ചില്ലെന്ന കാര്യവും നടൻ ചൂണ്ടിക്കാട്ടി.
also read: നടന്‍ അല്ലു അര്‍ജുന് പൊലീസിന്റെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം
‘ജോജുവിന്റെ എല്ലാ സമ്പാദ്യവും ഈ സിനിമക്കായി ഇട്ടിരിക്കുകയാണ്. ഇത് പാളിയാല്‍ തന്റെ എല്ലാം പോകും’ എന്ന് ജോജു തന്നോട് പറഞ്ഞിരുന്നുവെന്നും പ്രശാന്ത് വെളിപ്പെടുത്തി. അത്രയും എഫര്‍ട്ട് എടുത്ത് നിന്ന സമയത്ത് അതുപോലൊരു പോസ്റ്റ് കാണുമ്പോള്‍ ലോജിക്കും യുക്തിയും നോക്കാതെയേ പ്രതികരിക്കുള്ളൂ എന്നും പ്രശാന്ത് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here