‘ഇത് ലെനയുടെയും എന്റെയും ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സ്’; വിവാഹത്തെക്കുറിച്ച് പ്രശാന്ത് ബാലകൃഷ്ണൻ

അടുത്തിടെ വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വിധേയയായ നടിയാണ് ലെന. അടുത്തിടെ ഇന്ത്യയുടെ ഗഗൻയാൻ യാത്രികരുടെ പേരുകൾ പ്രധാനമത്രി വെളിപ്പെടുത്തിയപ്പോൾ ആ പട്ടികയിലുള്ള പ്രശാന്ത് ബാലകൃഷ്ണനുമായി തന്റെ വിവാഹം കഴിഞ്ഞെന്നു ലെന അറിയിച്ചിരുന്നു. ഇപ്പോൾ വിവാഹത്തെയും ലെനയെയും കുറിച്ച് പ്രശാന്ത് തന്നെ പറയുകയാണ്.

Also Read: അരിയും ഉഴുന്നും ഒന്നും വേണ്ട; ചോറും അരിപ്പൊടിയുമുണ്ടെങ്കില്‍ കിടിലന്‍ ബ്രേക്ക്ഫാസ്റ്റ്

‘ഇത് എന്റെയും ലെനയുടെയും ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സ് ആണ്, എല്ലാവരുടെയും അനുഗ്രഹം വേണം’ എന്നാണ് പ്രശാന്ത് ബാലകൃഷ്ണൻ വിവാഹവേളയിൽ പറഞ്ഞത്. ലെനയുടെ ആത്മീയതയെകുറിച്ചുള്ള അഭിമുഖങ്ങൾ കണ്ടത് പ്രശാന്ത് ലെനയുമായി ഫോണിൽ ബന്ധപ്പെടുന്നത്. അതിനുശേഷം സൗഹൃദം വിവാഹാലോചനയിലേക്ക് വഴിതെളിക്കുകയായിരുന്നു.

Also Read: ‘ഇംഗ്ലീഷ് പടങ്ങളിൽ കണ്ട ആ ലാപ്ടോപ്പ് ഇങ്ങെത്തി’; ടെക് ലോകം ഭരിക്കാൻ ഇനി ഇവൻ മതി

ജനുവരിയിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. എന്നാൽ അത് ആരും അറിഞ്ഞിരുന്നില്ല. പ്രശാന്ത് അതീവ രഹസ്യസ്വഭാവമുള്ള ഒരു തന്ത്രപ്രധാന ദേശീയ ദൗത്യത്തിന്റെ ഭാഗമായതുകൊണ്ടാണ് വിവാഹക്കാര്യത്തെ പുറത്തുപറയാതിരുന്നതെന്ന് ലെന ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News