പൃഥ്വിരാജിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു, എന്നിട്ടും സലാറിന് വേണ്ടി ഇന്ത്യയിലെ മറ്റൊരു താരവും ചെയ്യാത്ത ആ കാര്യം അദ്ദേഹം ചെയ്തു; പ്രശാന്ത് നീൽ

കെ ജി എഫ് പോലെ തന്നെ സൂപ്പർഹിറ്റ് സിനിമകളുടെ ലിസ്റ്റിലേക് നീങ്ങിക്കൊണ്ടിരിക്കുകയാണ് പ്രശാന്ത് നീൽ ചിത്രം സലാർ. പൃഥ്വിരാജും പ്രഭാസുമൊന്നിച്ച ചിത്രത്തിന് കേരളത്തിലും മികച്ച കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് ചെയ്ത ഏറ്റവും വലിയ കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ പ്രശാന്ത് നീൽ.

പ്രശാന്ത് നീൽ പറഞ്ഞത്

ALSO READ: ഗോൾഡ് പൊട്ടിയതല്ല പൊട്ടിച്ചതാണ്, ആൾക്കാരെ കൊണ്ട് കൂവിച്ച ആ മഹാനും അദ്ദേഹത്തിന്റെ കൂട്ടുകാരും പെടും, ഞാൻ പെടുത്തും; വികാരാധീനനായി അൽഫോൻസ് പുത്രൻ

സലാറിന് വേണ്ടി പൃഥ്വിരാജ് ചെയ്തത് ഇന്ത്യയിലെ മറ്റൊരു താരവും ചെയ്യില്ല. സലാര്‍ ഒരു പ്രഭാസ് ചിത്രമായിരിക്കുമെന്ന് പൃഥ്വിരാജിന് അറിയാമായിരുന്നു. അത്രയും വ്യക്തത മറ്റൊരു ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള താരത്തില്‍ നിന്നും ലഭിക്കില്ല. സംവിധായകനും കൂടിയായതുകൊണ്ട് അദ്ദേഹത്തിന് അത് പെട്ടെന്ന് മനസിലാവും. ഈ സിനിമ ഒരു പ്രത്യേക രീതിയിലാണ് നിര്‍മിക്കാന്‍ പോകുന്നതെന്നും തനിക്ക് ലഭിച്ച കഥാപാത്രം എത്രത്തോളം എക്‌സ്‌പോഷര്‍ ഉണ്ടാക്കുമെന്നും പൃഥ്വിരാജിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ഒരു താരമെന്ന നിലക്കാണ് സെറ്റില്‍ വന്നതെങ്കില്‍ ഈ കഥാപാത്രം ചെയ്യാന്‍ പൃഥ്വിരാജിനാവില്ലായിരുന്നു.

ALSO READ: നടനാകും മുൻപ് ആരായിരുന്നു? ചെയ്ത ജോലികൾ എന്തെല്ലാം? കടന്നുവന്ന വഴികളിൽ കഷ്ടപ്പാടുകൾ ഉണ്ടായിരുന്നോ? വിജയ് സേതുപതി മനസ് തുറക്കുന്നു

അതേസമയം, ഖാന്‍സാര്‍ എന്ന സാങ്കല്‍പിക ദേശത്തില്‍ അധികാരത്തിനായി ഗോത്രങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധത്തെ ഒരു സുഹൃത്ബന്ധം എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് സ്ലറിൽ പ്രശാന്ത് നീൽ പറഞ്ഞുവെക്കുന്നത്. ശ്രുതി ഹാസന്‍, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News