പ്രശാന്ത് നീല്‍ ചിത്രം സലാര്‍ പ്രഖ്യാപിച്ചത് മുതല്‍ വളരെ ആവേശത്തിലായിരുന്നു പ്രേക്ഷകര്‍.കെജിഎഫ് ഒന്നാം ഭാഗത്തിന്റെയും രണ്ടം ഭാഗത്തിന്റെയും വന്‍ വിജയത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ ഏറെയായിരുന്നുഎന്നാല്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതോടെ കെജിഎഫുമായുള്ള സാമ്യം ഏറെ ചര്‍ച്ചയായിരുന്നു.ഇരു ചിത്രങ്ങളുടെയും ഇരുണ്ട പശ്ചാത്തലമായിരുന്ന ചര്‍ച്ച ചെയ്യപ്പെട്ടത്.
ALSO READ :ഇടുക്കി മൂലമറ്റത്ത് യുവാവ് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി
സലാര്‍ ചിത്രത്തിന് കെജിഎഫുമായി സാമ്യമുണ്ടെന്നും മുതല്‍മുടക്ക് കുറക്കാന്‍ വേണ്ടി കെജിഎഫിന്റെ സെറ്റ് പൊളിക്കാതെ സലാര്‍ ഷൂട്ട് ചെയ്തതാണെന്നുമായിരുന്നു ചര്‍ച്ചകള്‍.എന്നാല്‍ തന്റെ ചിത്രത്തിലെ ഇരുണ്ട പശ്ചാത്തലത്തെ കുറിച്ച് പ്രശാന്ത് നീല്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു,
ALSO READ :കൃഷ്ണകുമാറിനെക്കുറിച്ച് പരാമർശിക്കേണ്ടി വരുന്നതു പോലും ലജ്ജാകരമാണ്; വിമർശനവുമായി എസ് ശാരദക്കുട്ടി
”എനിക്ക് ഒസിഡി ഉണ്ടെന്നും എന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ് എന്റെ സിനിമകളില്‍ കാണുന്നത്.വസ്ത്രങ്ങള്‍ പോലും ഒരുപാട് നിറങ്ങളുള്ളത് എനിക്ക് ഇഷ്ടമല്ലെന്നും കെജിഎഫും സലാറും ഒരുപോലെ തോന്നുന്നത് ഇരുണ്ട പശ്ചാത്തലം കാരണമായിരിക്കാം. സിനിമാറ്റോഗ്രാഫര്‍ ഭുവന്‍ ഗൗഡ ഇരുണ്ട പശ്ചാത്തലം മനസില്‍ കണ്ടാണ് ഷൂട്ട് ചെയ്തതെങ്കിലും അദ്ദേഹം ഇടയ്ക്കിടെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു എന്നുമാണ് പ്രശാന്ത് നീല്‍ പ്രതികരിച്ചത്. ചിലപ്പോള്‍ ഇരുണ്ട പശ്ചാത്തലം കൊണ്ട് ചിത്രം വിജയിക്കും അല്ലെങ്കില്‍ പരാജയപ്പെടും എന്ന് എനിക്കറിയാമായിരുന്നു. കെജിഎഫും സലാറും ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ കണ്ടു. ഇരുളടഞ്ഞ പശ്ചാത്തലത്തിലാണ് സലാറിന്റെ കഥ പറയേണ്ടത്. കെജിഎഫിന്റെ പശ്ചാലത്തലത്തിന്റെ സാമ്യം സലാറിലും തോന്നുന്നുണ്ടെങ്കില്‍ അത് കഥ ആവശ്യപ്പെടുന്നത് കൊണ്ടുമാത്രമാണ് മനഃപൂര്‍വമല്ല. സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കാരണം അത് മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 22 നാണ് സലാര്‍ റീലീസ് ചെയ്യുന്നത്. പ്രഭാസ് പ്യഥ്വിരാജ് ഉള്‍പ്പെടെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here