അമ്മത്തൊട്ടിലിൽ ‘പ്രതിഭ’ എത്തി; ഈ മാസത്തെ അഞ്ചാം അതിഥി

ammathottil

തലസ്ഥാനത്ത് തൈക്കാട് സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ഒരു നവാഗത കൂടി എത്തി. ശനിയാഴ്ച രാത്രി 12.30നാണ് 2.600 കി.ഗ്രാം ഭാരവും 12 ദിവസം പ്രായവും തോന്നിക്കുന്ന പെൺകുരുന്ന്  എത്തിയത്. ഈ മാസം ഈ അമ്മത്തൊട്ടിലിൽ ലഭിക്കുന്ന അഞ്ചാമത്തെ കുട്ടിയും നാലാമത്തെ പെൺകുട്ടിയുമാണ് അതിഥി.

ശിശുദിന കലോത്സവങ്ങൾ ആരംഭിക്കാനിരിക്കെ എത്തിയ കുഞ്ഞിന് പ്രതിഭ എന്ന പേര് നൽകിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജിഎൽ അരുൺഗോപി അറിയിച്ചു. കുഞ്ഞിനെ ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ പരിശോധന നടത്തി. പൂർണ ആരോഗ്യവതി യാണ് കുരുന്ന്.

Read Also: ‘കേരളത്തിലെ ആരോഗ്യമേഖലയുടെ മുഖച്ഛായ മാറ്റിയെടുക്കാൻ സർക്കാരിന് കഴിഞ്ഞു’: മുഖ്യമന്ത്രി

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 612-ാമത്തെ കുട്ടിയും ഈ വർഷം ലഭിക്കുന്ന 18-ാ മത്തെ കുഞ്ഞുമാണ് നവാഗത. പ്രതിഭയുടെ ദത്തെടുക്കൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ കുട്ടിക്ക് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ തൈക്കാട് സമിതി ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച ലഭിച്ച ആൺകുഞ്ഞിന് ബുദ്ധ എന്ന പേര് നൽകിയിരുന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതൽ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്ത് ആണ്.

സർക്കാരിൻ്റെയും വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെയും സമിതിയുടെയും തീവ്രമായ ബോധവൽക്കരണങ്ങളിലൂടെ അമ്മത്തൊട്ടിലിനെ ജനപ്രിയമാക്കിയതു കൊണ്ടാണ് മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിലയിടങ്ങളിലെങ്കിലും നിർഭാഗ്യവശാൽ കുരുന്നു ജീവനുകൾ നശിപ്പിക്കപ്പെടുന്ന പ്രവണത മാറി സുരക്ഷിതമായി അമ്മത്തൊട്ടിലിൻ്റെ സംരക്ഷണാർത്ഥം എത്തിക്കുന്നത്. ഇവിടെ എത്തുന്ന ബാല്യങ്ങൾക്ക് മതിയായ പരിചരണം നൽകി സുതാര്യമായ നടപടിക്രമങ്ങളിലൂടെ ദത്ത് നൽകാൻ സമിതിക്ക് കഴിഞ്ഞു. കഴിഞ്ഞ 19 മാസത്തിനിടയിൽ 114 കുട്ടികളെയാണ് നിയമപരമായ മാർഗങ്ങളിലൂടെ ദത്ത് നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News