വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ മാറി; വീക്ഷണം മുഖപ്രസംഗത്തിനെതിരെ പ്രതിച്ഛായയിൽ മുഖപ്രസംഗം

വീക്ഷണം മുഖപ്രസംഗത്തിനെതിരെ പ്രതിച്ഛായയിൽ മുഖപ്രസംഗം. വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ മാറി എന്നാണ് മുഖപ്രസംഗം പറയുന്നത്.

ALSO READ: ‘തീർത്ഥാടനം കഴിഞ്ഞു മടങ്ങവേ ബസ്സിന് തീപിടിച്ചു’, ഹരിയാനയിൽ 8 പേർക്ക് ദാരുണാന്ത്യം, സംഭവം പുലർച്ചെ ഒരു മണിയോടെ

വീക്ഷണത്തിലെ മുഖപ്രസംഗം മുൻകൂട്ടി തയ്യാറാക്കിയ നാടകമാണെന്നും ആത്മാഭിമാനമുള്ള ആരും യുഡിഎഫിലേക്ക് തിരികെ പോകില്ല എന്നും മുഖപ്രസംഗത്തിൽ പറയുന്നു.കേരള കോൺഗ്രസ് എം പോയതോടെ യുഡിഎഫ് ത്രിതല പഞ്ചായത്തുകളിൽ തകർന്നടിഞ്ഞു. എൽഡിഎഫ് ചരിത്ര നേട്ടമുണ്ടാക്കി രണ്ടാം തവണയും അധികാരത്തിൽ വന്നു എന്നും മുഖപ്രസംഗം പറയുന്നു.

മാണിസാർ ഉൾപ്പെടെ ഉള്ളവർ യു ഡി എഫിന് രൂപം നൽകുമ്പോൾ, ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കൾ പലരും വള്ളിനിക്കർ പോലും ഇട്ടിരുന്നില്ല എന്നാണ് പ്രതിച്ഛായയിൽ പറയുന്നത്.

ALSO READ: ‘ഒരു ഘട്ടത്തില്‍ അച്ഛന്‍ പറഞ്ഞു, തീരെ പറ്റാണ്ടായി നീ എന്തെങ്കിലും നോക്കിയാലേ ശരിയാവുകയുള്ളു’, കടന്നുവന്ന പ്രതിസന്ധികളെ കുറിച്ച് രാജേഷ് മാധവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News