2024ലെ മുംബൈ ലിറ്റ്‌ഫെസ്റ്റിൻ്റെ ഗോദ്‌റെജ് ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് പ്രമുഖ ഒഡിയ എഴുത്തുകാരി പ്രതിഭ റേയ്ക്ക്. ദേശീയതലത്തിൽ ഏറെ ആദരിക്കപ്പെടുന്ന പ്രമുഖ എഴുത്തുകാരിയും സിനിമ-ടിവി-റേഡിയോ താരവുമാണ് അവർ. പ്രതിഭയുടെ ചില പുസ്തകങ്ങൾ രാജ്യാന്തര തലത്തിൽ പോലും വളരെയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
1974-ൽ പുറത്തിറങ്ങിയ ആദ്യ നോവലായ ” ബർഷ ബസന്ത ബൈശാഖ”യിലൂടെയാണ് പ്രതിഭ പ്രശസ്തയാകുന്നത്.2012-ൽ പുറത്തിറങ്ങിയ ഇതിഹാസ നോവൽ മഹാമോഹയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ALSO READ; 300000000 രൂപ ശമ്പളം! ഒരു സ്വിച്ച് ഓൺ-ഓഫ് ചെയ്താൽ മാത്രം മതി, എന്നിട്ടും ഈ ജോലിക്കാരും വരുന്നില്ല
പത്മഭൂഷൺ, പത്മശ്രീ, സാഹിത്യ അക്കാദമി, ഒഡീഷ സാഹിത്യ അക്കാദമി, മൂർത്തിദേവി, സപ്തർഷി അവാർഡുകൾ ഉൾപ്പെടെയുള്ള വിശിഷ്ടമായ പുരസ്കാരങ്ങൾ പ്രതിഭ സ്വന്തമാക്കിട്ടിട്ടുണ്ട്. ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്കാരമായ ഭാരതീയ ജ്ഞാനപീഠം ലഭിക്കുന്ന ആദ്യ ഒഡിയ എഴുത്തുകാരി കൂടിയാണ് അവർ.
പത്തിലധികം നോവലുകൾ, ഇരുപത്തിയാറ് ചെറുകഥാ സമാഹാരങ്ങൾ, പത്ത് യാത്രാവിവരണങ്ങൾ, അഞ്ച് നിരൂപണ ലേഖനങ്ങൾ, രണ്ട് കവിതാ സമാഹാരങ്ങൾ എന്നിവ പ്രതിഭ പുറത്തിറക്കിയിട്ടുണ്ട്.അമൃത് അന്വേഷ എന്ന പേരിലൊരു ആത്മകഥയും അവർ പുറത്തിറക്കിയിരുന്നു. ഇത് നിരവധി ഇന്ത്യൻ വിദേശ ഭാഷകളിലേക്ക് വിവരത്തനവും ചെയ്യപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here