ഹിമാചലിലെ പ്രതിസന്ധിക്ക് കാരണം മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ്; ആരോപണമുയര്‍ത്തി പ്രതിഭാ സിംഗ്

ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ്ങിനെതിരെ ആഞ്ഞടിച്ച് പിസിസി അധ്യക്ഷ പ്രതിഭാ സിംഗ്. പാര്‍ട്ടി ദുര്‍ബലമാകുന്നുവെന്നും ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രിയോട് താന്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രതിഭാ സിംഗ്. അതിനിടെ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരെ മന്ത്രി വിക്രമാദിത്യ സിംഗ് ചണ്ഡീഗഡില്‍ എത്തി സന്ദര്‍ശിച്ചു.

ALSO READ:ജതിന്‍ രാംദാസെത്തി, ഇനി കാത്തിരിപ്പിന്റെ ദിവസങ്ങള്‍; ആവേശത്തില്‍ സിനിമാപ്രേമികള്‍

ഹിമാചലില്‍ പാര്‍ട്ടിക്കുളളിലെ പ്രതിസന്ധിക്ക് കാരണം മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് ആണെന്ന ആരോപണമുയര്‍ത്തിയാണ് പിസിസി അധ്യക്ഷ പ്രതിഭാ സിംഗ് രംഗത്തുവന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന് നിരവധി തവണ താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തന്റെ മുന്നറിയിപ്പ് മുഖ്യമന്ത്രി അവഗണിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും പ്രതിഭാ സിംഗ് പറഞ്ഞു.

ALSO READ:ലോക്‌സഭ തെരഞ്ഞെടുപ്പ്; ബി ജെ പി യുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

അതേസമയം രാജിഭീഷണി മുഴക്കിയ പ്രതിഭാ സിങ്ങിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ, സ്പീക്കര്‍ അയോഗ്യരാക്കിയ ആറ് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി. ചണ്ഡീഗഡില്‍ എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. എംഎല്‍എമാരെ പുറത്താക്കിയ നടപടിയില്‍ വിക്രമാദിത്യ അതൃപ്തിയറിയിച്ചിരുന്നു. സ്പീക്കറുടെ നടപടിയില്‍ എംഎല്‍എമാര്‍ ഹൈക്കോടതിയില്‍ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിക്കെതിരെ എംഎല്‍എമാരെ അണി നിരത്തിയുളള വിമത നീക്കത്തിന് പിന്നില്‍ പ്രതിഭാ സിങ്ങിന്റെ കുടുംബവാഴ്ച തന്നെയാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News