സൗദിയില്‍ നിരവധി തൊഴിലവസരങ്ങള്‍ ;ശമ്പളത്തിന് പുറമെ താമസവും ഭക്ഷണവും സൗജന്യം

സൗദി ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള കാര്‍ഡിയോവാസ്‌കുലാര്‍ ടെക്‌നീഷ്യന്‍മാരുടെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. കാര്‍ഡിയോവാസ്‌കുലാര്‍ ടെക്‌നോളജിയില്‍ ബി.എസ്സ്.സി യോ ഡിപ്ലോമയോ ആണ് വിദ്യാഭ്യാസ യോഗ്യത. രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്.

ALSO READ33 രാജ്യങ്ങള്‍ക്ക് വിസാ ഇളവ് ;സൗദിയും ഇന്ത്യയും പട്ടികയില്‍

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, വൈറ്റ് ബാക്ക്ഗ്രൗണ്ട് വരുന്ന പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ നല്‍കാവുന്നതാണ്. rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് 2023 ഡിസംബര്‍ 18 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ALSO READനവകേരള സദസിനെതിരെയുള്ള ഓരോ ആരോപണങ്ങളും പരാജയപ്പെടുകയാണ്: മന്ത്രി. കെ. രാജന്‍

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുളള സേവന, വേതന വ്യവസ്ഥകള്‍ ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ തീയതി വെന്യു എന്നിവ നോര്‍ക്ക റൂട്ട്‌സില്‍ നിന്നും അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News