CBI ഡയറക്ടറായി പ്രവീൺ സൂദിനെ നിയമിച്ചു

നിലവിലെ കര്‍ണാടക ഡിജിപി പ്രവീൺ സൂദിനെ പുതിയ CBI ഡയറക്ടറായി നിയമിച്ചു. നിലവിലെ സിബിഐ ഡയറക്ടറായ സുബോധ് കുമാര്‍ ജയ്‌സ്വാളിന്റെ രണ്ട് വര്‍ഷത്തെ  സേവനം മെയ് 25ന് അവസാനിക്കാനിരിക്കെയാണ്  പ്രവീൺ സൂദിനെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചത്. രണ്ട് വര്ഷമായിരിക്കും ഇദ്ദേഹത്തിന്റെ കാലാവധി. നേരത്തെ പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ ചുരുക്കപ്പട്ടികയിൽ പ്രവീൺസൂദ്‌ ഇടം പിടിച്ചിരുന്നു.

മധ്യപ്രദേശ് DGP സുധീർ സക്സേന , താജ് ഹസൻ എന്നിവരെ മറികടന്നാണ് പ്രവീൺ സൂദിന്റെ നിയമനം. പ്രവീൺ സൂദിന്റെ നിയമനത്തിനെതിരെ കോൺഗ്രസ് രംഗത്ത് വന്നിരുന്നു. എന്നാൽ കോൺഗ്രസിന്റെ എതിർപ്പ് മറികടന്നാണ് സൂദിന്റെ നിയമനം. 1986 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News