അതിജീവനത്തിന്റെ ആദ്യ പാഠങ്ങളുമായ് ദുരന്തബാധിത മേഖലകളിലെ കുട്ടികള്‍ക്കായി മേപ്പാടി സ്‌കൂളില്‍ നാളെ പ്രവേശനോത്സവം. ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ,വെള്ളാര്‍മ്മല സ്‌കൂളുകളിലെ 614 വിദ്യാര്‍ത്ഥികളാണ് നാളെ മേപ്പാടി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെത്തുക. വാഹനസൗകര്യമുള്‍പ്പെടെ എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയാക്കിയാണ് സ്‌കൂളില്‍ പ്രവേശനോത്സവം നടക്കുന്നത്.
”വെള്ളാര്‍മ്മല സ്‌കൂള്‍ ഓഫീസുള്‍പ്പെടെ സ്ഥാപിച്ചാണ് താല്‍ക്കാലിക സംവിധാനങ്ങള്‍ മേപ്പാടിയിലൊരുക്കിയിരിക്കുന്നത്.പെട്ടെന്ന് തന്നെ പാഠ പുസ്തകങ്ങളിലേക്കല്ല,പാഠ്യേതരവും മാനസികോല്ലാസം ലക്ഷ്യമാക്കിയുമുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യ വാരങ്ങളിലുണ്ടാവുക.ഇതിനായി പ്രത്യേക അധ്യായന രീതി തന്നെ എസ് എസ് കെ തയ്യാറാക്കിയിട്ടുണ്ട്. നാളെ രാവിലെ പ്രവേശനോത്സവത്തോടെ 641 വിദ്യാര്‍ത്ഥികളാണ് അതിജീവനത്തിന്റെ പാഠങ്ങളിലേക്ക് പ്രവേശിക്കുക.ഒരു നാടിന്റെയാകെ പിന്തുണയോടെ.”- മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ALSO READ: മമതയ്‌ക്കെതിരെ പ്രതിഷേധം ശക്തം; പ്രതികളെ സംരക്ഷിക്കുന്നെന്ന് ആക്ഷേപം
27 കുട്ടികളെ കാണാതാവുകയും 36 കുട്ടികളുള്‍പ്പെടെ മരിക്കുകയും ചെയ്ത മഹാ ദുരന്തത്തില്‍ നിന്ന് ഒരു നാട് അതിജീവന ശ്രമങ്ങള്‍ തുടരുകയാണ്.താല്‍ക്കാലിക പുനരധിവാസം പൂര്‍ത്തിയായതിന് പിന്നാലെ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍ വിദ്യാഭ്യാസവും പൂര്‍ണ്ണ സംവിധാനങ്ങളൊടെ ഒരുങ്ങുകയാണ്.അഞ്ച് മന്ത്രിമാര്‍ മുണ്ടക്കൈ എല്‍ പി സ്‌കൂളിലേയും വെള്ളാര്‍മ്മല ഹയര്‍സ്സെക്കണ്ടറി സ്‌കൂളിലേയും വിദ്യാര്‍ത്ഥികളെ മേപ്പാടി സ്‌കൂളിലേക്ക് നാളെ വരവേല്‍ക്കും.296 വിദ്യാര്‍ത്ഥികള്‍ക്ക് പാഠ പുസ്തകങ്ങളും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോമും വാഹനസൗകര്യങ്ങളും ഏര്‍പ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here