‘പ്രതിസന്ധികൾക്ക് മുകളിൽ പറന്നുയരൂ’, പ്രതീക്ഷ തെറ്റിക്കാതെ പ്രാവ്: നവാസ് അലിയുടെ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം

സൗഹൃദങ്ങളുടെ ആഴത്തിനും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകി നവാസ് അലി സംവിധാനം ചെയ്ത ‘പ്രാവ്’ റിലീസ് ദിനത്തിൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. അമിത് ചക്കാലക്കൽ, സാബു മോൻ, മനോജ്, പി ആർ രാജശേഖരൻ, ആദർശ് രാജ, യാമി സോന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. നേരിൽ കാണാതെ മനസിൽ തോന്നിയ പെൺകുട്ടിയുടെ മുഖം വരയ്ക്കുന്ന ചിത്രകാരനും വിദ്യാർത്ഥിയുമാണ് സിനിമയിലെ കഥാനായകൻ. അയാൾ വരച്ച ചിത്രത്തിലെ യഥാർത്ഥ പെൺകുട്ടിയാണ് നായികയായി കടന്നു വരുന്നത്.

ALSO READ: നിപ ജാഗ്രത; ‘ശബരിമല തീർത്ഥാടകർക്കായി ആവശ്യമെങ്കിൽ മാർഗനിർദ്ദേശം പുറപ്പെടുവിക്കണം’

സിനിമ കാണുന്ന പ്രേക്ഷകന്റെ മനസിനെ ഓരോ നിമിഷവും വല്ലാതെ പിടിച്ചുലക്കുന്ന നിരവധി മുഹൂർത്തങ്ങളാണ് പ്രാവ് എന്ന സിനിമയുടെ പ്രത്യേകത. സങ്കടവും അമഷവുമെല്ലാം കാഴ്ചക്കാരനിലേക്ക് നിറയ്ക്കുന്ന പ്രാവിന്റെ ആദ്യഭാഗം പശ്ചാത്തല സംഗീതം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മികച്ച ഒരു ദൃശ്യാനുഭവമായി മാറുന്നു. പതിയെ തുടങ്ങുന്ന ചിത്രത്തിന്റെ ഒന്നാം പകുതി നിറയെ മനോഹര മുഹൂർത്തങ്ങളാണ് സമ്മാനിക്കുന്നത്.

പകയിലേക്കും ട്വിസ്റ്റിലേക്കും നയിക്കുന്ന രണ്ടാം പകുതിയിലാണ് സിനിമയുടെ കാതലായ ഭാഗങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്ന സമൂഹത്തെയും, ഇരകൾ ഒരിക്കലും തോറ്റ് പിന്മാറേണ്ടവരല്ല തിരിച്ചു വരേണ്ടവരാണ് എന്ന ചിന്തകളെയും കൂട്ടിയിണക്കുന്നതാണ് പ്രാവിന്റെ രണ്ടാം പകുതി. പെണ്ണ് ആണിന്റെ ഉപഭോഗവസ്തു അല്ലെന്നുള്ള കൃത്യമായ ഓർമ്മപ്പെടുത്തൽ ഈ രണ്ടാം പകുതിയിൽ സംഭവിക്കുന്നുണ്ട്.

ALSO READ: എല്ലാ വാർഡുകളിലും വായനശാശലകളുള്ള ജില്ല എന്ന ചരിത്ര നേട്ടവുമായി കണ്ണൂർ ജില്ല

നാല് സുഹൃത്തുക്കളുടെ സ്നേഹത്തിനും അവരിൽ ഒരാളുടെ പ്രണയത്തിനും മുൻതൂക്കം കൊടുത്തു കൊണ്ടുള്ള പ്രാവ് ആദ്യകാഴ്ചയിൽ തന്നെ ഫീൽ ​ഗുഡ് അനുഭവം ആണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പത്മരാജന്റെ അമൃതേത്ത് എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ആ കഥയോട് നീതി പുലർത്തുന്ന രീതിയിൽ തന്നെ നവാസ് അലി പ്രാവിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു.

അഭിനേതാക്കളുടെ മികച്ച പ്രകടനം പോലെ തന്നെ ബിജി ബാലിന്റെ സം​ഗീതവും ബി.കെ. ഹരിനാരായണന്റെ വരികളും പ്രാവിനെ മനോഹരമാക്കുന്നുണ്ട്. സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ വലിയ പങ്കുതന്നെ ​ഗാനങ്ങൾ വഹിച്ചിട്ടുണ്ട്. ബിജിഎം ആയാലും ​ഗാനങ്ങൾ ആയാലും പ്രേക്ഷകർക്ക് കുളിർമയും സന്ദർഭങ്ങൾക്ക് ഉതകുന്ന വികാരങ്ങളും സമ്മാനിക്കുന്നുണ്ട്.

ALSO READ: ദുബായിയിൽ ലഹരി മരുന്ന് വേട്ട; 387 കോടി ദിർഹം വിലമതിക്കുന്ന കാപ്ടഗൺ ഗുളികകൾ പിടിച്ചെടുത്തു; ആറ് പേർ അറസ്റ്റിൽ

സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് പ്രാവ് നിർമിച്ചിരിക്കുന്നത്. കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖറിന്‍റെ വേഫേറെർ ഫിലിംസ് ആണ്. അമിത് ചക്കാലക്കലിനൊപ്പം മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News