‘പ്രാവ് ഉടൻ പ്രേക്ഷകരിലേക്ക്’: ഫാമിലി എന്‍റര്‍ടെയ്നര്‍ ചിത്രത്തിൻ്റെ ട്രെയ്ലര്‍ പുറത്തുവിട്ട് ദുൽഖർ സൽമാൻ

സൗഹൃദങ്ങളുടെ ആ‍ഴത്തിനും കുടുംബ ബന്ധങ്ങൾക്കും നർമ്മത്തിനും പ്രാധാന്യം നൽകികൊണ്ട് പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നൊരുക്കാന്‍  ‘പ്രാവ്’ എത്തുന്നു. ചിത്രത്തിന്‍റെ ട്രെയ്ലര്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്രേക്ഷകരിലേക്ക് എത്തിച്ചു.

പത്മരാജന്‍റെ കഥയെ അവലംബമാക്കി നവാസ് അലിയാണ് പ്രാവിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ, ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സെപ്റ്റംബർ 15 ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്‍റെ നിർമ്മാണം സി.ഇ.റ്റി സിനിമാസിന്‍റെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർവഹിക്കുന്നത്.

ALSO READ: കെട്ട്യോളാണെന്റെ മാലാഖയുടെ ക്ലൈമാക്സ് അതായിരുന്നില്ല, അദ്ദേഹത്തിന്റെ കോണ്‍ഫിഡന്‍സ് താന്‍ കണ്ടത് ഈ സിനിമയില്‍ : ആസിഫ് അലി

പ്രാവിന്‍റെ അണിയറ പ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി.കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : എസ് മഞ്ജുമോൾ,പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ:കരുൺ പ്രസാദ്, സ്റ്റിൽസ് : ഫസ ഉൾ ഹഖ്, ഡിസൈൻസ് : പനാഷേ, പി ആർ ഓ: പ്രതീഷ് ശേഖർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News