വെറും പത്ത് മിനുട്ട് മതി; തനി നാടന്‍ രുചിയില്‍ കൊഞ്ച് റോസ്റ്റ് റെഡി

prawn roast

വെറും പത്ത് മിനുട്ടിനുള്ളില്‍ തനി നാടന്‍ രുചിയില്‍ കൊഞ്ച് റോസ്റ്റ് റെഡിയാക്കിയാലോ ? ഈ കൊഞ്ച് റോസ്റ്റ് ഉണ്ടെങ്കില്‍ ഉച്ചയ്ക്ക് ചോറുണ്ണാന്‍ വേറൊരു കറിയും ആവശ്യമില്ല. ടേസ്റ്റിയായി കൊഞ്ച് റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

വലിയ കൊഞ്ച്

വെളിച്ചെണ്ണ

വെളുത്തുള്ളി

ഇഞ്ചി

ചെറിയ ഉള്ളി

പച്ചമുളക്

കറിവേപ്പില

മഞ്ഞള്‍പ്പൊടി

മുളക് പൊടി

കുരുമുളക് പൊടി

പെരുംജീരകപ്പൊടി

തക്കാളി

ചൂടുവെള്ളം

Also Read : മുരിങ്ങയില ഉണ്ടോ? ചർമ്മസംരക്ഷണത്തെ പറ്റി ഇനി ആലോചിക്കുകയേ വേണ്ട

തയ്യാറാക്കുന്ന വിധം

ഒരു പാനിലേയ്ക്ക് അല്‍പ്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

ഇഞ്ചിയും, വെളുത്തുള്ളിയും, ചുവന്നുള്ളിയും, എരിവിനനുസരിച്ച് പച്ചമുളകും ചേര്‍ത്തു വഴറ്റുക.

അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉലുവ പൊടിച്ചത്, കുരുമുളകുപൊടി, ഉപ്പ് ചേര്‍ത്തു വഴറ്റുക.

ഇതിലേയ്ക്ക് തക്കാളി ചെറുതായി അരിഞ്ഞതും അല്‍പ്പം ചൂടുവെള്ളവും ചേര്‍ത്ത് അടച്ചു വെച്ച് രണ്ടു മിനിറ്റ് വേവിക്കുക.

ശേഷം കഴുകി വൃത്തിയാക്കിയെടുത്ത കൊഞ്ചിന്റെ മാംസം ചേര്‍ത്തിളക്കുക.

അടച്ചു വെച്ച് അഞ്ച് മിനിറ്റു കൂടി വേവിക്കുക.

വെള്ളം വറ്റി വരുമ്പോള്‍ അടപ്പു തുറന്ന് വരട്ടിയെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News