കടലോരത്ത് വല വീശി; കിട്ടിയത് കൈ നിറയെ

തൃശ്ശൂരിലെ വലവീശുകാർക്ക് ബുധനാഴ്ച്ച കോളടിച്ച ദിവസമായിരുന്നു. തീരങ്ങളിൽ മീൻ പിടിക്കാൻ എത്തിയവർ കൈ നിറയെ മത്സ്യവുമായാണ് മടങ്ങിയത്. തൃശൂർ കാപ്പിരിക്കാട് ബീച്ച് മുതല്‍ തങ്ങള്‍പ്പടി, പെരിയമ്പലം, കുമാരംപടി വരെയുള്ള കടല്‍ത്തീരങ്ങളില്‍ കഴിഞ്ഞ ദിവസം ചെമ്മീൻ ചാകരയായിരുന്നു.

also read:പോത്തുകളെ മോഷ്ടിച്ച കേസില്‍ 58 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍

ചെമ്മീന്‍ മാത്രമല്ല പട്ടത്തി, മാന്തള്‍, കോര, കൂന്തള്‍, ഞണ്ട് തുടങ്ങിയ മത്സ്യങ്ങളും യഥേഷ്ടം ലഭിച്ചു. ഓരോ ചെറിയ തിരമാലകളിലും ചെമ്മീന്‍ കൂട്ടമായി എത്തിയതോടെ നൂറുകണക്കിന് വീശുവലക്കാരാണ് തങ്ങള്‍പ്പടി, പെരിയമ്പലം കടലോരത്ത് വല വീശാന്‍ എത്തിയത്.

also read:നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഘപരിവാര്‍ നേതാവ് അറസ്റ്റില്‍

വിശു വലക്കാര്‍ക്ക് പുറമെ കണ്ടാടി വല നീട്ടിയും തെര്‍മോകോള്‍, വലിയ വാഹനങ്ങളുടെ ട്യൂബ് എന്നിവ ഉപയോഗിച്ച് കരഭാഗങ്ങളില്‍ പോയി മീന്‍ പിടിക്കുന്ന യുവാക്കളും സജീവമായി. വീശിയ എല്ലാവർക്കും കൈ നിറയെ ലഭിച്ചു.തുടര്‍ന്നുള്ള ദിവസങ്ങളിലും മീന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വല വീശുക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News