നമ്മൾ മലയാളികൾക്ക് ചെമ്മീൻ ഒരു വികാരം തന്നെയാണ്. ചെമ്മീൻ ഉപയോഗിച്ച് നിരവധി വിഭവങ്ങൾ തയ്യാറാക്കാൻ കഴിയും. ചെമ്മീൻ തീയൽ, ചെമ്മീൻ ബിരിയാണി അങ്ങനെ അങ്ങനെ ഒരുപാട് നാവിൽ കപ്പലൂറും വിഭവങ്ങൾ ഉണ്ട്. ഉണക്ക ചെമ്മീൻ ഉപയോഗിച്ചും നമ്മൾ വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. ചൂട് ചോറിനൊപ്പം നാവിൽ കൊതിയൂറും ഉണക്ക ചെമ്മീൻ ചമ്മന്തി ഉണ്ടെങ്കിലോ? ഊണ് കേമം. എങ്കിൽ നമുക്ക് ഉണക്ക ചെമ്മീൻ ചമ്മന്തി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
Also read:തനി നാടൻ രുചിയിൽ ഒരു ചിക്കൻ പെരട്ട് ആയാലോ? പരീക്ഷിച്ച് നോക്കൂ
ആവശ്യമായ സാധനങ്ങൾ:
ഉണക്ക ചെമ്മീന്‍ – 50 ഗ്രാം
വറ്റല്‍ മുളക് – 2 – 4 എണ്ണം
കുഞ്ഞുള്ളി – 2
പച്ചമാങ്ങ അല്ലെങ്കില്‍ പുളി – കുറച്ച്
ഉപ്പ് – പാകത്തിന്
അര മുറി തേങ്ങ തിരുമ്മിയത്
Also read:മസാല ദോശ മടുത്തോ? എങ്കിൽ വീട്ടിലുണ്ടാക്കാം വേറിട്ട മുട്ട മസാല ദോശ
തയ്യാറാക്കുന്ന വിധം:
ആദ്യം ഒരു പാനില്‍ ഉണക്ക ചെമ്മീന്‍ ചെറുതായി ചൂടാകി എടുക്കുക.വറ്റല്‍ മുളക് ചുട്ട് എടുക്കുക. ശേഷം വറുത്ത ചെമ്മീനും ചുട്ട മുളകും ഉള്ളിയും ഒരു കഷണം പച്ചമാങ്ങയും ഉപ്പും തേങ്ങയുടെ കൂടെ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.ചമ്മന്തി തയ്യാര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here