ലഹരിക്കേസ്; പ്രയാഗ മാർട്ടിനും ഹാജരായി

PRAYAGA

ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിനും അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരായി.എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് പ്രയാഗ മൊഴിയെടുക്കലിന് ഹാജരായത്. പ്രയാഗയ്ക്ക് ഒപ്പം നടൻ സാബു മോനുമുണ്ട്.

ALSO READ; മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ടെന്ന് ഹൈക്കോടതി

പ്രയാഗയ്ക്ക് നിയമസഹായവുമായി വന്നതാണെന്ന് സാബുമോൻ മാധ്യമങ്ങളോട് പറഞ്ഞു.പൊലീസ് നോട്ടീസ് നൽകിയതനുസരിച്ചാണ് പ്രയാഗ മൊഴി നൽകാനെത്തിയത് എന്നും മൊഴിയെടുക്കലിന് ശേഷം പ്രയാഗ മാധ്യമങ്ങളെ കാണുമെന്നും സാബുമോൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here