ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്: വിശദമായ അന്വേഷണം നടത്തും; സിനിമാതാരങ്ങളെ ചോദ്യം ചെയ്യുമെന്ന് ഡിസിപി

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും സിനിമാതാരങ്ങളെ ചോദ്യം ചെയ്യുമെന്നും കൊച്ചി ഡിസിപി കെ എസ് സുദര്‍ശന്‍. കൂടുതല്‍ തെളിവുകള്‍ ലഭിച്ച ശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയില്‍ നടന്ന ഡിജെ പാര്‍ട്ടിയെക്കുറിച്ചും അന്വേഷിക്കും. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ വിശദ പരിശോധനക്ക് അയച്ചെന്നും അദ്ദേഹം അറിയിച്ചു.

ALSO READ:വ്യാജ വാര്‍ത്ത: റിപ്പോര്‍ട്ടര്‍ ടി വി ക്കും, മനോരമ ന്യൂസിനും വക്കീല്‍ നോട്ടീസയച്ച് എം വി ജയരാജന്‍

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് നടി പ്രയാഗ മാര്‍ട്ടിന്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറിയില്‍ എത്തിയെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. ഇവര്‍ക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേര്‍ ഓം പ്രകാശിന്റെ മുറിയില്‍ എത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ALSO READ:ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചു

കഴിഞ്ഞ ദിവസമാണ് ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിന് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്. ഇവരുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് പൊലീസ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിലാണ് സിനിമാ താരങ്ങളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുളളത്. റൂമില്‍ താരങ്ങള്‍ എന്തിനെത്തി എന്ന് അറിയാന്‍ പ്രതികളായ ഷിഹാസിനെയും ഓം പ്രകാശിനെയും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇരുവര്‍ക്കും ജാമ്യം ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News