‘ഹ,ഹ,ഹ,ഹു,ഹു…’ വിവാദങ്ങള്‍ക്ക് പിന്നാലെ പുതിയ ഇന്‍സ്റ്റാ സ്റ്റോറിയുമായി പ്രയാഗ

കഴിഞ്ഞ ദിവസമാണ് ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിന് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്.

ഇവരുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേ പൊലീസ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഓംപ്രകാശിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ നടി പ്രയാഗ മാര്‍ട്ടിന്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു.

Also Read : നരനായാട്ടിന് അമേരിക്കയുടെ കൈത്താങ്ങ്; ഗാസയിലെ ആക്രമണത്തിന് വേണ്ടി ഇസ്രയേലിന് നൽകിയത് 17.9 ബില്യൺ യുഎസ് ഡോളർ

ഈ വാര്‍ത്ത വന്നതിന് പിന്നാലെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുകയാണ് പ്രയാഗ. ‘ഹ,ഹ,ഹ, ഹു,ഹു’ എന്നെല്ലാമെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോര്‍ഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളെ പരിഹസിച്ചാണ് നടിയുടെ ഈ ഇന്‍സ്റ്റാ സ്റ്റോറിയെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. ഇവര്‍ക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേര്‍ ഓം പ്രകാശിന്റെ മുറിയില്‍ എത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ മിസ് മാര്‍ട്ടിന്‍ എന്നറിയപ്പെടുന്ന പ്രയാഗയ്ക്ക് ഒരു മില്യണിലേറെ ഫോളോവേഴ്‌സുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News