രാമജന്മഭൂമി – ബാബ്‌റി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു പരിഹാരത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിച്ചെന്നും വിശ്വാസമുണ്ടെങ്കില്‍ ദൈവം വഴികാട്ടി തരുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ജന്മനാടായ കാന്‍ഹര്‍സര്‍ ഗ്രാമത്തില്‍ ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല കേസുകളിലും പലപ്പോഴും ഒരു പരിഹാരം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. മൂന്നുമാസത്തോളം എന്റെ മുന്നിലുണ്ടായിരുന്ന അയോധ്യ തര്‍ക്കത്തിലും ഇതു തന്നെ സംഭവിച്ചു. ഞാന്‍ ദൈവത്തിന് മുന്നിലിരുന്നു ഒരു പരിഹാരം കണ്ടെത്താന്‍ പ്രാര്‍ത്ഥിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. ഒപ്പം എന്നും താന്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നെ വിശ്വസിക്കു.. നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍, ദൈവം ഒരു വഴി കാണിച്ചു തരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ALSO READ: കുവൈത്തിൽ സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്നതിനുള്ള എൻട്രി വിസകൾ നൽകുന്നത് പുനരാരംഭിച്ചു
2019 നവംബര്‍ 9നാണ് അന്ന് ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയിയുള്‍പ്പെടെയുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ച് അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ വിധി പറഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here