മണിപ്പൂരിലെ സ്ത്രീകൾക്കെതിരായ അതിക്രമം അവസാനിപ്പിക്കണം, ഈസ്റ്ററിൽ മോദി സന്ദർശിച്ച പള്ളിയിൽ പ്രാർഥനാ സംഗമം

ദില്ലി സേക്രട്ട് ഹാർട്ട് പള്ളിയിൽ മണിപ്പൂർ പ്രശ്നം ഉന്നയിച്ച് പ്രാർഥനാ സംഗമം നടത്തി വിശ്വാസികൾ. സ്ത്രീകൾക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യമുന്നയിച്ചു നടത്തുന്ന സംഗമത്തിൽ ദില്ലി ആർച്ച് ബിഷപ്പടക്കമുള്ളവർ പങ്കെടുക്കുന്നുണ്ട്. മെഴുകുതിരി കത്തിച്ചുകൊണ്ടാണ് പള്ളിക്ക് മുൻപിൽ പ്രതിഷേധം തുടരുന്നത്. ഈസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ച പള്ളിയാണ് ദില്ലിയിലെ സേക്രട്ട് ഹാർട്ട്.

ALSO READ: കൊല്ലത്ത് അമ്മയെ മകന്‍ നടുറോഡില്‍ കുത്തിക്കൊന്നു

അതേസമയം, മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മണിപ്പൂർ ബി ജെ പി എം എൽ എ രംഗത്തെത്തി. സ്ത്രീകളെ ആക്രമിക്കുന്ന, നഗ്നരാക്കി നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നില്ലായിരുന്നെങ്കിൽ പ്രധാനമന്ത്രി ഇപ്പോഴും മൗനം തുടരുമായിരുന്നുവെന്നും, മോദിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടും അനുവദിച്ചില്ലെന്നും പൗലിയൻലാൽ ഹോക്കിപ് പറഞ്ഞു. ജനങ്ങളുടെ ജീവിതത്തിന് സുരക്ഷിതത്വമില്ലെന്നും, കലാപകാരികളേക്കാൾ ഉത്തരവാദിത്തം ഭരിക്കുന്നവർക്ക് ഉണ്ടെന്നും എം എൽ എ കൂട്ടിച്ചേർത്തു.

ALSO READ: കോഴി ഇറച്ചി ഹോട്ടലുകളിൽ വിൽക്കുന്നതിന്റെ മറവിൽ ലഹരി വിൽപ്പന; 760 ഗ്രാം ഹാഷിഷ് ഓയിലുമായി നാലു പേർ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News