നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ സര്‍ക്കാര്‍ ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയെന്ന് ആരോപണം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ സര്‍ക്കാര്‍ ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയെന്ന ആരോപണത്തില്‍ ആരോഗ്യ മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കി. തൃശ്ശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കെതിരെ ഉയര്‍ന്ന പരാതിയിലാണ് അന്വേഷണം. സംഭവത്തില്‍ സബ് കളക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയും നിര്‍ദ്ദേശം നല്‍കിയിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് നടന്ന സംഭവമാണ് ഇപ്പോള്‍ വിവാദമായത്. തൃശ്ശൂര്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ നെഗറ്റീവ് എനര്‍ജി പുറന്തള്ളാനായി പ്രാര്‍ഥന നടത്തി എന്നായിരുന്നു പരാതി. ഓഫീസ് പ്രവൃത്തി സമയത്ത് വൈകീട്ട് 4.30-ഓടെയായിരുന്നു സംഭവം. ഓഫീസിലെ ജീവനക്കാരോട് പ്രാര്‍ഥന നടക്കുന്നതായും പങ്കെടുക്കണമെന്നും ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ആവശ്യപ്പെട്ടതായി പറയുന്നു. ഓഫീസിലുള്ള ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്കും ഇതില്‍ പങ്കെടുത്തിരുന്നു. ഇവരിലൊരാളാണ് ലോഹയും ബൈബിളുമായെത്തി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത് എന്നാണ് പരാതിയില്‍ പറയുന്നത്.

Also Read: തിരുവല്ല കാര്‍ഷിക വികസന ബാങ്ക് ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്

ഓഫീസിലെ ഭൂരിഭാഗം കരാര്‍ ജീവനക്കാരും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു. ചില കരാര്‍ ജീവനക്കാര്‍ വിട്ടു പോയതോടെയാണ് മറ്റു ജീവനക്കാര്‍ക്കിടയില്‍ പ്രാര്‍ത്ഥനയെ കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയതും പിന്നീട് പരാതിയായി മാറിയതും. സംഭവം വിവാദമായതോടെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇതേ വിഷയത്തില്‍ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജയ്ക്ക് ലഭിച്ച പരാതിയില്‍ സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ നേരത്തേ സബ് കളക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News