ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്; പ്രയുക്തി മേഘ തൊഴിൽ മേള ജനുവരി 4 ന്

Job Fair

ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളേജും സംയുക്തമായി നടത്തുന്ന തൊഴില്‍ മേള പ്രയുക്തി 2025 ജനുവരി 4 ന് ശനിയാഴ്ച പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളേജില്‍ വെച്ച് നടത്തും. വിവിധ മേഖലകളിലെ 50 ല്‍പരം സ്വകാര്യ സ്ഥാപനങ്ങള്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും. പ്രവൃത്തിപരിചയം ഉളളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം.

Also read: ഐ.എച്ച്.ആര്‍.ഡിയിൽ വിവിധ കോഴ്‌സുകൾ പഠിക്കാം; ഇപ്പോൾ അപേക്ഷിക്കാം

എസ്എസ്എല്‍സി, പ്ലസ് ടു, ഡിപ്ലോമ, ഐടിഐ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍ വിദ്യാഭ്യാസ യോഗ്യതയുളള 18-40 നു ഇടയില്‍ പ്രായമുളളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം.

Also read: CAT റിസള്‍ട്ട് വന്നു; 14 പേര്‍ക്ക് ഫുള്‍ മാര്‍ക്ക്, ഫലം അറിയാം ഇങ്ങനെ

ബയോഡാറ്റയുടെ 6 പകര്‍പ്പ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവയുമായി രാവിലെ 9 മണിക്ക് കോളേജില്‍ എത്തിച്ചേരേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2230624, 8304057735.

Employability Center, a part of Alappuzha District Employment Exchange, and Mar Gregorius College, Punnapra, will conduct a job fair, Prayukti, on Saturday, January 4, 2025, at Mar Gregorius College, Punnapra.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News