കര്‍ണ്ണാടകയില്‍ ബിജെപിക്ക് തിരിച്ചടിയെന്ന് പ്രീ പോള്‍ സര്‍വെ

നിയമസഭ തെരഞ്ഞടുപ്പില്‍ കര്‍ണാടകയില്‍ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി നേരിടുമെന്ന് ‘ലോക് പോള്‍’ പ്രീ പോള്‍ സര്‍വെ. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് 131 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ എത്തുമെന്നാണ് സര്‍വെ ഫലം പറയുന്നത്.

‘ലോക് പോള്‍’ നടത്തിയ അഭിപ്രായ സര്‍വെയില്‍ 42-45 ശതമാനം വോട്ട് വിഹിതത്തോടെ കോണ്‍ഗ്രസ് 128-131 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ബിജെപി 30-33 ശതമാനം വോട്ട് വിഹിതത്തോടെ 66-69 സീറ്റുകള്‍ നേടുമെന്ന് സര്‍വെ പ്രവചിക്കുന്നു. ജെഡിഎസ് 15-18 ശതമാനം വോട്ട് വിഹിതത്തോടെ 21-25 സീറ്റുകളും 6-9 ശതമാനം വോട്ടു വിഹിതത്തോടെ മറ്റുള്ളവര്‍ 1-4 സീറ്റുകളും നേടുമെന്നാണ് പ്രീ പോള്‍ സര്‍വെ പ്രവചനം.

65,000ലധികം പേര്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനമാക്കിയാണ് സര്‍വെഎന്നാണ് ലോക് പോള്‍ പറയുന്നത്. ഫെബ്രുവരി മാസത്തില്‍ ലോക് പോള്‍ നടത്തിയ സര്‍വേയില്‍ നിന്ന് മാര്‍ച്ചിലെത്തിയപ്പോഴേക്ക് കോണ്‍ഗ്രസിന് സീറ്റുകള്‍ വര്‍ദ്ധിച്ചുവെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. എന്നാല്‍ ബിജെയുടേതില്‍ കുറവുണ്ടാവുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ മുന്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദിയും ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയിരുന്നു. ഈ സംഭവവികാസങ്ങള്‍ക്ക് മുമ്പ് നടന്ന സര്‍വെയിലാണ് കോണ്‍ഗ്രസിന് അധികാരത്തിലെത്തുമെന്ന് ലോക് പോള്‍ പ്രവച്ചിരിക്കുന്നത്. അതിനാല്‍ കര്‍ണ്ണാടകയിലെ പുതിയ സാഹചര്യം കോണ്‍ഗ്രസിന് കൂടുതല്‍ അനുകൂലമായിട്ടുണ്ടെന്നും വിലയിരുത്തലുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration