നാല് വര്‍ഷത്തോളം ഇടവേള ഉണ്ടായിട്ടും ബോളിവുഡിലെ ‘കിങ്’ ഷാരൂഖ് ഖാന്‍ തന്നെയെന്ന് അവസാനമിറങ്ങിയ പഠാന്‍ എന്ന ചിത്രത്തിലുടെ അദ്ദേഹം തെളിയിച്ചിരുന്നു. ബോളിവുഡ് ചിത്രങ്ങള്‍ വരിയായി ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഹിന്ദി സിനിമ വ്യവസായത്തിന് വീണ്ടും പ്രതീക്ഷകള്‍ നല്‍കിയത് ഷാരൂഖിന്‍റെ തിരിച്ചുവരവായിരുന്നു.
ALSO READ: മുടക്ക് മുതൽ തിരിച്ച് പിടിക്കാനാവാതെ ‘ആദിപുരുഷ്’ തീയേറ്ററുകൾ വിടുന്നു
റിലീസ് കഴിഞ്ഞ ചിത്രത്തിന്‍റെ കാര്യമാണ് പറഞ്ഞത്. റിലീസിനൊരുങ്ങുന്ന രണ്ട് ചിത്രങ്ങളിലൂടെ ഷാരൂഖ് വീണ്ടും ബോളിവുഡിനെ ഞെട്ടിക്കുകയാണ്. അറ്റ്‌ലി സംവിധാനം ചെയ്ത ജവാൻ, രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഡങ്കി എന്നീ ചിത്രങ്ങളുടെ നോൺ-തിയറ്റർ അവകാശങ്ങളുടെ വില്‍പ്പനയാണ് ഇപ്പോള്‍ ചര്‍ചയാകുന്നത്.
രണ്ട് ചിത്രങ്ങളുടെ ഒടിടി, മ്യൂസിക്, ചാനല്‍ റൈറ്റ്സ് എന്നിവ ഏകദേശം 450 കോടി മുതൽ 480 കോടി രൂപ വരെയുള്ള വിലയ്ക്ക് വിറ്റുപോയി എന്നാണ് ബോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം. ജവാന്‍റെ ഡിജിറ്റൽ, സാറ്റലൈറ്റ്, മ്യൂസിക് അവകാശങ്ങൾ ഏകദേശം 250 കോടി രൂപയ്ക്ക് വിറ്റുപോയപ്പോൾ, ഡങ്കിയുടെ അത് ഏകദേശം 230 കോടി രൂപയ്ക്കാണ് വില്‍പ്പന നടന്നെതെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ 2023 ജൂണ്‍ 2നാണ് ജവാന്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് മാറ്റിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here