ഓപ്പറേഷൻ തിയേറ്ററിൽ പ്രീ വെഡ്ഡിംഗ് ഷൂട്ട്; ഡോക്റ്ററെ പിരിച്ച് വിട്ട് സർക്കാർ

ഗവൺമെന്റ് ആശുപത്രിയുടെ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ പ്രീ വെഡ്ഡിംഗ് വീഡിയോ ഷൂട്ട് നടത്തിയ ഡോക്ടറെ പിരിച്ചുവിട്ടു. കർണാടക ചിത്രദുർഗയിലെ ഒരു ഗവൺമെന്റ് ആശുപത്രിയിലാണ് സംഭവമുണ്ടായത്. ഷൂട്ടിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്നാണ് ഡോക്ടർക്കെതിരെ നടപടിയുണ്ടായത്.

Also Read; കണ്‍സഷന്‍ നല്‍കാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കണം; വിദ്യാര്‍ത്ഥികള്‍ക്കായി കര്‍ശന ഇടപെടലുമായി ബാലാവകാശ കമ്മീഷന്‍

ഭരമസാഗറിലെ ജില്ലാ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്ന അഭിഷേക് എന്ന ഡോക്ടറുടെ വെഡിങ് ഷൂട്ടാണ് വൈറലായത്. ആശുപത്രി, മെഡിക്കൽ നടപടികളുമായി ബന്ധപ്പെടുത്തിയാണ് വീഡിയോ ചിത്രീകരണം നടത്തിയത്. ശസ്ത്രക്രിയ നടത്തുന്ന ഡോക്ടറെ പ്രതിശുദ്ധ വധു സഹായിക്കുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ അവസാനം രോഗി ഓപ്പറേഷനിടെ എഴുന്നേറ്റിരിക്കുന്നതും കാണാൻ സാധിക്കും. ലൈറ്റിങ്ങുകളൊക്കെ പൂർണമായി സജ്ജീകരിച്ചാണ് ഷൂട്ട് നടത്തിയത്. ക്യാമറാമാന്‍മാരടക്കമുള്ളവർ വീഡിയോ ചിത്രീകരിക്കുമ്പോള്‍ ചിരിക്കുന്നതും കേള്‍ക്കാം.

Also Read; ഓടുന്ന ബസിന് മുന്നിൽ ചാടി യുവതി മരിച്ചു; ഭർത്താവ് ക്വാറിക്കു സമീപം തൂങ്ങിമരിച്ചനിലയില്‍, നാടിനെ നടുക്കിയ സംഭവം കൊല്ലത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News