മഞ്ഞുകാലത്ത് ചര്‍മ സംരക്ഷണത്തിന് വലിയ പ്രാധാന്യം നമ്മള്‍ നല്‍കാറുണ്ട്. പ്രത്യേകിച്ച് ചുണ്ടുകള്‍ക്ക് ഉണ്ടാകുന്ന വരള്‍ച്ച വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. അതിനായി പല പൊടിക്കൈകളും നമ്മള്‍ ഉപയോഗിക്കുന്നതും പതിവാണ്. എന്നാല്‍ ചര്‍മ സംരക്ഷണം മാത്രമല്ല ഇക്കാലത്ത് മുടിയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. തണുപ്പ് കൂടുമ്പോള്‍ തലയോട്ടിയിലെ ഈര്‍പ്പം നഷ്ടമാകും. ഇത് മുടിയെ വരണ്ടതാക്കും. അതിനാല്‍ ഈ മഞ്ഞുകാലത്ത് മുടി സംരക്ഷണത്തിന് സാധാരണയുള്ള പരിഹാരങ്ങള്‍ പോരാ. അതിന് ചില സ്‌പെഷ്യല്‍ പൊടിക്കൈകളാണ് ആവശ്യം.
തണുപ്പാണെന്ന് കരുതി കുളിക്കാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നവര്‍ ആ ശീലം ഉപേക്ഷിക്കണം. ചൂടുവെള്ളം ഉപയോഗിച്ചാല്‍ സ്‌കാല്‍പ്പ് കൂടുതല്‍ ഡ്രൈയാകും. ഇതോടെ മുടി കൊഴിച്ചില്‍ അധികമാക്കുമെന്നത് ഓര്‍മ വേണം. മഞ്ഞുകാലത്ത് ശൈത്യകാലത്ത് ഹെയര്‍ ഡ്രൈയറുകള്‍, സ്‌ട്രൈയ്റ്റ്‌നര്‍, കേളിംഗ് അയണ്‍ തുടങ്ങിയ ഉപകരങ്ങള്‍ മുടിക്ക് അത്ര ശരിയാവില്ല. കാരണം ഇതും ഈര്‍പ്പം നഷ്ടമാക്കും. ഇതോടെ മുടി പൊട്ടിപോകാനും കാരണമാകും. തലയില്‍ എണ്ണ തേച്ച് മസാജ് ചെയ്യുന്നതും ഈ സമയത്ത് നല്ലതാണ്. വെളിച്ചെണ്ണയും ഒലിവെണ്ണയും ഇതിന് ബെസ്റ്റാണ്. എണ്ണ ചൂടാക്കിയാല്‍ കൂടുതല്‍ ബെസ്റ്റായിരിക്കും. ഈര്‍പ്പം ലോക്ക് ചെയ്ത് നിര്‍ത്താന്‍ സഹായകമാകുന്ന മറ്റൊരു കാര്യം ആഴത്തിലുള്ള കണ്ടീഷനിംഗാണ്. മുടി പൊട്ടാതെ ഇത് സഹായിക്കും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കേടുപാടുകള്‍ ഒഴിവാക്കാന്‍ മുടി കഴുകുന്നത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയായി കുറയ്ക്കുക എന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here