വേനൽ മഴ ആശ്വാസമായെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ പണി കിട്ടും

ഇടയ്ക്കൊരു ആശ്വാസമായി ഒരു വേനൽ മഴ കിട്ടി. എങ്കിലും മഴ കാരണം ഡെങ്കിപ്പനിക്കുള്ള സാധ്യത കൂടുതൽ ആണ്. ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതൽ ആണ്.

ഡെങ്കിപ്പനി പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ വഴി എന്നത് കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കുക തുടങ്ങിയ പ്രവർത്തികളാണ്. അതുവഴി ഈഡിസ് കൊതുകുകൾ പരുക്കാനായുള്ള സാധ്യത ഒരുപരിധി വരെ കുറയ്ക്കാം. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ALSO READ: തൃശൂരിൽ നാല് പശുക്കൾ വൈദ്യുതാഘാതമേറ്റ് ചത്തു

കൊതുക് വരാതിരിക്കാൻ വീട്ടിനകത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫ്രിഡ്ജിന്റെ പുറകിലെ ട്രെ, ചെടിച്ചട്ടിയുടെ അടിയിൽ വച്ചിരിക്കുന്ന പാത്രങ്ങൾ, വെള്ളത്തിൽ വളർത്തുന്ന അലങ്കാര ചെടി പാത്രങ്ങൾ, ഉപയോഗിക്കാത്ത ക്ലോസെറ്റ്, മുഷിഞ്ഞ വസ്ത്രങ്ങൾ തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കണം. ശ്രദ്ധിക്കാത്ത പക്ഷം കൊതുകിന് വളരാനുള്ള സാഹചര്യം നമ്മൾ ഉണ്ടാക്കികൊടുക്കുന്ന പോലെയാവും.

വീടിന് പുറത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഉപയോഗ ശൂന്യമായ പാത്രം, ചിരട്ട, കുപ്പി, ടയർ, ആട്ടുകല്ല്, ഉരൽ, ക്ലോസറ്റുകൾ, വാഷ്ബേസിനുകൾ തുടങ്ങിയവ അലക്ഷ്യമായി ഇടാതെ വെള്ളം വീഴുകയോ കെട്ടികിടക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ ആയിരിക്കാൻ ശ്രദ്ധിക്കണം.
വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കേണ്ട മറ്റു സ്ഥലങ്ങൾ ടെറസ്സ്, സൺഷേഡ്, റൂഫിന്റെ പാത്തി എന്നിവിടങ്ങളാണ്. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും, ടാങ്കുകളും നല്ല രീതിയിൽ മൂടിയിട്ട് സൂക്ഷിക്കാനും മറക്കരുത്. അതുപോലെ തന്നെ പൊതുയിടങ്ങളിൽ പാഴ് വസ്തുക്കൾ വലിച്ചെറിയരുത്. വലിച്ചെറിയുന്ന വസ്തുക്കളിൽ ഏതെങ്കിലും സാഹചര്യത്തിൽ വെള്ളമോ മറ്റോ ഉണ്ടായാൽ കൊതുകിന് മുട്ടയിടാനുള്ള അവസരം നമ്മളായിട്ട് ഉണ്ടാക്കുകയാണ്.

ALSO READ: തായ്‌ലന്‍ഡില്‍ അവധിക്കാലം ആസ്വദിച്ച് സാനിയ; ആനകൾക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകിനെ അകറ്റുന്ന ക്രീമുകൾ ലഭ്യമാണ്. അത് ഉപയോഗിക്കുക. ശരീരം മൂടുന്ന തരത്തിലുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ജനലിലൂടെയും വാതിലിലൂടെയും വെന്റിലേറ്ററുകളുടെ ഇടയിലൂടെയും കൊതുക് വരാതിരിക്കാൻ നെറ്റ്, കൊതുക് വല തുടങ്ങിയ ഘടിപ്പിക്കുക. മാത്രമല്ല എവിടെയെങ്കിലും ഈഡിസ് കൊതുകുകൾ വളരാനുള്ള സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശസ്വയംഭരണ വകുപ്പിനെയോ ആരോഗ്യ വകുപ്പിനെയോ അറിയിക്കണം.

കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News