മഞ്ഞുകാലമല്ലേ…മഞ്ഞല്ലേ… ചര്‍മമൊക്കെ ചാമിംഗ് ആക്കണ്ടേ…

ഡിസംബര്‍ ഇങ്ങെത്താറായി… മഞ്ഞുകാലത്ത് ചര്‍മം കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. വരണ്ട് ഈര്‍പ്പമില്ലാതെ ചര്‍മം ആകെ ക്ഷീണിക്കും. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അഭാവം നമ്മുടെ ചര്‍മത്തെ ബാധിക്കുന്നത് വരള്‍ച്ച മാത്രമല്ല ചര്‍മം പൊട്ടാനും കാരണമാകും. ചിലര്‍ക്ക് തണുപ്പുകാലത്ത് ചൂടുവെള്ളത്തില്‍ കുളിക്കാതെ ഉറങ്ങാന്‍ കഴിയില്ല… പക്ഷേ അതും നമ്മുടെ ചര്‍മത്തിനത്ര നല്ലതല്ലെന്ന് അറിയണം. പിന്നെ സ്ഥിരമായി അനാരോഗ്യകരമായ ഭക്ഷണരീതി തുടരുന്നതും ചര്‍മത്തിന്റെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കും. തണുപ്പന്‍ അന്തരീക്ഷത്തില്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ALSO READ: പടക്കങ്ങള്‍ ഇനി ഓണ്‍ലൈനില്‍ ലഭിക്കില്ല; നിയന്ത്രണങ്ങള്‍ കടുക്കുന്നു, പൊലീസിന്റെ മുന്നറിയിപ്പ് ഇങ്ങനെ!

ചര്‍മത്തിലെ വരള്‍ച്ചയ്ക്കുള്ള പരിഹാരം തന്നെ ആദ്യം പറയാം. കട്ടിയുള്ള മോയ്‌സ്ചറൈസുകള്‍ ഉപയോഗിക്കുന്നതാണ് കട്ടികുറഞ്ഞ ലോഷനുകള്‍ ഉപയോഗിക്കുന്നതിലും മികച്ച മാര്‍ഗം. കാരണം ഇവ ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ഇനി ഈ മോയ്‌സ്ചറൈസുകളില്‍ ഹൈലൂറോണിക് ആസിഡ്, ഗ്ലിസറിന്‍, സെറാമൈഡുകള്‍ അല്ലെങ്കില്‍ ഷിയ വെണ്ണ പോലുള്ള ചേരുവകളുണ്ടെന്ന് നോക്കി വേണം വാങ്ങാന്‍. ഇവയാണ് ശൈത്യകാലത്തെ ചര്‍മ സംരക്ഷണത്തിന് നല്ലത്. ഇനി ഇവിടെ മാത്രം തീരുന്നില്ല.

ശൈത്യകാലത്ത് ചൂടുവെള്ളത്തിലെ ദീര്‍ഘ നേരമുള്ള കുളിക്ക് നോ പറയുക. ഒപ്പം ചില കഠിനമായ സോപ്പുകളും ക്ലെന്‍സറുകളും വേണ്ടേവേണ്ട. തുണി ഉപയോഗിച്ച് മുഖവും ചര്‍മവുമൊക്കെ ശക്തമായി അമര്‍ത്ത് തുടയ്ക്കരുത്. കുളി കഴിഞ്ഞാലുടന്‍ മോയ്‌സ്ചറൈസറുകള്‍ പുരട്ടുക. പിന്നെ ഏറ്റവും പ്രധാനം വെള്ളം നന്നായി കുടിക്കുക എന്നതാണ്. ഇതില്‍ നോ കോംപ്രമൈസ്.

ALSO READ: 98കാരിയായ ലക്ഷ്മിയമ്മയ്ക്ക് ഇനി വേദനയില്ലാതെ നടക്കാം; നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയം

ചര്‍മത്തിലെ സെബേഷ്യസ് ഗ്രന്ഥികള്‍ ഉത്തേജിക്കപ്പെടാന്‍ പ്രകൃതിദത്തമായ വെളിച്ചെണ്ണ ഉപയോഗിച്ച ശൈത്യകാലത്ത് മുഖം മസാജ് ചെയ്യുന്നത് ഉത്തമമാണ്. ചര്‍മം തണുപ്പിക്കാന്‍ കറ്റാര്‍വാഴയും ബെസ്റ്റ് ഓപ്ഷനാമ്. ടോണറായും ഉറങ്ങുന്നതിന് മുമ്പ് സ്ലീപ്പിംഗ് മാസ്‌കായും ഉപയോഗിക്കാമെന്ന മേന്മയുമുണ്ട്. പ്രകൃതിദത്തമായ മോയ്‌സ്ചറൈസര്‍ കൂടിയായ തേന്‍ ഫേയ്‌സ് മാസ്‌കായും ഉപയോഗിക്കുന്നത് ചര്‍മത്തിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News