ഉക്രൈന്‍ – റഷ്യ യുദ്ധം അവസാനിക്കുന്നതിങ്ങനെയോ? 2025ല്‍ ഇനി എന്തൊക്കെ കാണേണ്ടി വരും!

2025 പിറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി.. അപ്പോഴേക്കും വരുന്ന പുതുവര്‍ഷത്തില്‍ എന്തൊക്കെ നടക്കുമെന്ന പ്രവചനമാണ് നോസ്ട്രഡാമസും ബാബാ വാംഗയുമടക്കം നടത്തിയതെന്ന് വീണ്ടും ചര്‍ച്ചയാവുകയാണ്.

ALSO READ:  പലസ്തീൻ ഉള്ളടക്കമുള്ള സിനിമകൾ നീക്കം ചെയ്തു; വിവാദത്തിൽ നെറ്റ്ഫ്ളിക്സ്

പുരാതന ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസും അന്ധയായ ബള്‍ഗേറിയന്‍ മിസ്റ്റിക് ബാബ വാംഗയും ഒരുപോലെ നടത്തിയ പ്രവചനങ്ങള്‍ സത്യമാകുമോ എന്ന ആശങ്ക ഒരുവശത്ത് ഉയരുന്നുണ്ട്. കാരണം ഇരുവരും നടത്തിയ പല പ്രവചനങ്ങളും സത്യമായി തീര്‍ന്നിട്ടുണ്ട്. തീവ്രവാദ ആക്രമണങ്ങള്‍, വ്‌ളാഡിമര്‍ പുടിനെതിരെയുള്ള വധശ്രമമൊക്കെ ഇതേപോലെ ഇരുവരും ഒരേ പോലെ നടത്തിയ സത്യമായ പ്രവചനങ്ങളാണ്.

2025ലും ചില സംഭവവികാസങ്ങള്‍ നടക്കുമെന്ന് ഒരേപോലെ ഇരുവരും പ്രവചിച്ചിട്ടുണ്ട്. യൂറോപ്പിന് ആശങ്ക ഉണ്ടാക്കുന്ന പ്രവചനമാണത്. ഭയാനകരമായ ഭാവിയാകും യൂറോപ്പിനെന്നതാണ് ഇരുവരും ഒരുപോലെ പ്രവചിച്ചിരിക്കുന്നത്. നൂറ്റാണ്ടുകള്‍ മുമ്പുള്ള നോസ്ട്രഡാമസിന്റെ പ്രവചനം പറയുന്നത് യൂറോപ്പ് ഭൂഖണ്ഡത്തെ തകര്‍ക്കാന്‍ പോകുന്ന യുദ്ധത്തെ കുറിച്ചും പ്ലേഗിന്റെ പുനരുജ്ജീവനത്തെ കുറിച്ചുമാണ്.

ALSO READ: ഹൈദരാബാദില്‍ മദ്യപിച്ച് ലൈറ്ററുമായി പെട്രോള്‍ പമ്പിലെത്തിയ ആളോട് ധൈര്യമുണ്ടേല്‍ കത്തിക്കാന്‍ വെല്ലുവിളിച്ച് ജീവക്കാരന്‍; ഒടുവില്‍ അറസ്റ്റ്

ഇതുപോലെ വന്‍ യുദ്ധം യൂറോപ്പില്‍ വിനാശം ഉണ്ടാക്കുമെന്നാണ് 1996ല്‍ അന്തരിച്ച ബാബാ വാംഗെയും പ്രവചിച്ചിരിക്കുന്നത്. തീര്‍ന്നില്ല വിപ്ലവകരമായ സംഭവവികാസങ്ങള്‍ അടുത്ത വര്‍ഷം ഉണ്ടാകുമെന്നും അവര്‍ പറയുന്നുണ്ട്. റഷ്യ ഉക്രൈന്‍ യുദ്ധം പരസ്പരക്ഷീണം മൂലം അവസാനിക്കുമെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News