പ്രവചനത്തില്‍ ഭയന്നു, നിതീഷ് കളംമാറ്റി; പ്രശാന്ത് കിഷോറിന്റെ പ്രവചനം ഇങ്ങനെ

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പ്രവചനങ്ങളെ ഭയന്നാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മനംമാറ്റമെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ വിലയിരുത്തല്‍. ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്ന് നിതീഷ് കുമാര്‍ സഖ്യം ഉണ്ടാക്കിയതിന് പിന്നാലെ ബിജെപിയുമായി നിതീഷ് കുമാര്‍ പൂര്‍ണമായും ബന്ധം അവസാനിപ്പിച്ചിട്ടില്ലെന്ന് പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളികളയുകയാണ് നിതീഷ് ചെയ്തത്.

ALSO READ:  നയപ്രഖ്യാപന പ്രസംഗത്തിലെ നന്ദി പ്രമേയ ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കം

ഇതിനൊപ്പം ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന സഖ്യത്തില്‍ മത്സരിച്ചാല്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകള്‍ പോലും ലഭിക്കില്ലെന്നും പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 16 സിറ്റിംഗ് സീറ്റിലും മത്സരിക്കുമെന്ന് നിതീഷ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ALSO READ:  കണ്ണിനടിയിലെ കറുപ്പകറ്റാം; കറ്റാര്‍വാഴ ജെല്ലും മഞ്ഞള്‍പ്പൊടിയും മാത്രം മതി

ഇതിനിടയിലാണ് ഇന്ത്യ സഖ്യത്തില്‍ പല പ്രതിസന്ധികളും നേരിട്ടത്. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടികളും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് തന്നെ ആരും നിര്‍ദേശിക്കാത്ത സാഹചര്യവും കൂടി നേരിടേണ്ടി വന്നപ്പോള്‍ നിതീഷിന് അപകടം മണത്തു. അതേസമയം ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് മകന്‍ തേജ്വസി യാദവിനെ മുഖ്യമന്ത്രിയാക്കാന്‍ തിടുക്കം കൂട്ടുകയും ചില ആര്‍ജെഡി നേതാക്കള്‍ ജെഡിയു നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയതും നിതീഷിനെ അങ്കലാപ്പിലാക്കിയിരുന്നു.

ALSO READ:  കൈവെട്ടു കേസ്; സവാദിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി അന്വേഷണ സംഘം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെയും നേരിടണം നിതീഷിന്. 2025ലാണ് ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പ് വരെ ബിജെപി ജെഡിയു കൂട്ടുകെട്ട് നിലനില്‍ക്കില്ലെന്നാണ് പ്രശാന്ത് കിഷോറിന്റെ പുതിയ പ്രവചനം. മാത്രമല്ല ഈ കൂട്ടുകെട്ടിന് ബിജെപി വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News