കരീന കപൂറിന്റെ ‘ഗർഭകാല യാത്ര’കളുടെ പുസ്തകം വിവാദത്തിൽ; വിൽപ്പന നിരോധിക്കാൻ നീക്കം, താരത്തിന് കോടതിയുടെ നോട്ടീസ്

നടി കരീന കപൂറിന്റെ ‘ഗർഭകാല യാത്ര’കളുടെ പുസ്തകം വിവാദത്തിൽ. ഓർമ്മക്കുറിപ്പായ ‘കരീന കപൂർ പ്രെഗ്നൻസി ബൈബിൾ’ എന്ന പുസ്തകത്തിനെതിരെ കോടതി നോട്ടീസ് അയച്ചു. ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ യുവാവ് നൽകിയ പരാതിയിലാണ് കോടതി നോട്ടീസ് അയച്ചിരികുന്നത്. പുസ്തകത്തിന്റെ വില്പന നിരോധിക്കണം എന്ന് ഹർജിയിൽ ആവശ്യപ്പെട്ടത് കൊണ്ട് തന്നെ പ്രസാധകർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ALSO READ: ‘ഏകാധിപതികളെ പുറത്താക്കിയതാണ് ഇന്ത്യയുടെ ചരിത്രം, മോദി സർക്കാർ ഇനി ഉണ്ടാകില്ല, രാജ്യത്തിന് വേണ്ടി രക്തം ചിന്താൻ തയ്യാർ’, ദില്ലിയിൽ കത്തിക്കയറി കെജ്‌രിവാൾ

കരീനയ്ക്കും പുസ്തകം വിൽക്കുന്നവർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന അഭിഭാഷകൻ ക്രിസ്റ്റഫർ ആൻ്റണിയുടെ ഹർജിയിലാണ് ജസ്റ്റിസ് ഗുർപാൽ സിംഗ് അലുവാലിയയുടെ സിംഗിൾ ജഡ്ജി ബെഞ്ച് നോട്ടീസ് അയച്ചത്. ബൈബിള് എന്ന വാക്ക് എന്തിനാണ് തലക്കെട്ടിൽ ഉപയോഗിച്ചതെന്ന കാര്യത്തിൽ നോട്ടീസിൽ നടിയോട് കോടതി മറുപടി തേടിയിട്ടുണ്ട്.

ALSO READ: സെൽഫി എടുക്കാൻ ആളുകൾ വരുമ്പോൾ ഞാൻ ഓടും, അതിനൊരു കാരണം ഉണ്ട്, ചില കാര്യങ്ങൾ തനിക്ക് പ്രധാനപ്പെട്ടതാണെന്ന് ഫഹദ് ഫാസിൽ

കരീനയുടെ പുസ്തകത്തിൻ്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക് ഉപയോഗിക്കുന്നത് ക്രിസ്ത്യൻ സമൂഹത്തിൻ്റെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ഹർജിക്കാരനായ ആന്റണി ആരോപിക്കുന്നു. ലോകമെമ്പാടുമുള്ള ക്രിസ്തുമതത്തിൻ്റെ വിശുദ്ധ ഗ്രന്ഥമാണ് ബൈബിൾ, കരീന കപൂർ ഖാൻ്റെ ഗർഭധാരണത്തെ ബൈബിളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്നും ആൻ്റണി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News