ഗര്‍ഭിണിയായ പശു നൂറടി താഴ്ചയുള്ള കിണറ്റില്‍ വീണു; രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന

തിരുവനന്തപുരം വിഴിഞ്ഞത്ത് നൂറടി താഴ്ചയുള്ള കിണറ്റില്‍ വീണ ഗര്‍ഭിണിയായ പശുവിനെ രക്ഷപ്പെടുത്തി. വിഴിഞ്ഞം അഗ്നിരക്ഷാസേന മൂന്നുമണിക്കൂര്‍ നടത്തിയ കഠിനശ്രമത്തിനൊടുവിലാണ് പശുവിനെ രക്ഷപ്പെടുത്തിയത്.

ALSO READ:അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ തയ്യാറെടുത്ത് നടൻ സിദ്ദിഖ്

തലയ്‌ക്കോട് സ്വദേശി സുരേഷിന്റേതാണ് അപകടത്തില്‍പ്പെട്ട പശു. മേയാന്‍ വിട്ടിരുന്ന പശുവാണ് വിഴിഞ്ഞം തലയ്‌ക്കോട് വിസിലിന്റെ ഉടമസ്ഥയിലുളള ഒഴിഞ്ഞ പുരയിടത്തിലെ കിണറില്‍ വീണത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് വിവരമറിഞ്ഞ വീട്ടുകാര്‍ വിഴിഞ്ഞം അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.

ALSO READ:പത്തനംതിട്ടയില്‍ ഹിറ്റായി കുടുംബശ്രീയുടെ ഓണവിപണി; നേടിയത് 68 ലക്ഷം രൂപ

പിന്നാലെ സേനാംഗങ്ങള്‍ പശുവിനെ പുറത്തെത്തിക്കാനുള്ള ‘കൗ റെസ്‌ക്യൂ ഹാര്‍ണസ്’ ഉപകരണവുമായി കിണറ്റിലിറങ്ങി, പശുവിനെ രക്ഷിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ കെ.ജി. വേണുഗോപാല്‍, എ.എസ്.ടി.ഒ.മാരായ ജസ്റ്റിന്‍, ദിനേഷ്, സേനാംഗങ്ങളായ രാജീവ്,അരുണ്‍രാജ്, അരുണ്‍ മോഹന്‍, ഹരികൃഷ്ണന്‍ സെല്‍വകുമാര്‍,സദാശിവന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News