ഏഴ് മാസം ഗർഭിണിയായ 19കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടി; സംഭവം ദില്ലിയിൽ

ദില്ലിയിൽ കാമുകനും സുഹൃത്തുക്കളും ചേർന്ന് ഗർഭിണിയായ പത്തൊൻപതുകാരിയെ കൊന്നു കുഴിച്ചുമൂടി. ദില്ലി നംഗ്ലോയ് സ്വദേശിനി സോണിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയത് ഹരിയാനയിലെ റോഹ്തക്കിൽനിന്നാണ്. സംഭവത്തിൽ ദില്ലി പൊലീസ് സോണിയുടെ കാമുകനായ സലീമിനെയും, ഒരു സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. പൊലീസ് മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്.

കൊല്ലപ്പെട്ട സോണി കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽനിന്ന് സാധനങ്ങളുമെടുത്ത് സലീമിനെ കാണാൻ പോയിരുന്നതായി വീട്ടുക്കാർ പറയുന്നു. സലീമും രണ്ടു സുഹൃത്തുക്കളും ചേർന്ന് സോണിയെ ഹരിയാനയിലെ റോഹ്തക്കിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് യുവതിയെ മൂവരും ചേർന്ന് കൊന്നു കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Also read:ക്രിസ്മസ് ദിനത്തില്‍ നാടിനെ നടുക്കിയ സംഭവം; തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി ഇന്ന്

തുടർന്ന് സോണിയെ കാണാനില്ല എന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ പരാതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏഴു മാസം ഗർഭിണിയായിരു സോണി. സലീമുമായി സോണി ഏറെനാളായി പ്രണയത്തിലായിരുന്നു എന്നും തുടർന്ന് ഗർഭിണിയായതിനു പിന്നാലെ തന്നെ വിവാഹം കഴിക്കാൻ സലീമിനെ സോണി നിർബന്ധിച്ചെന്നും പൊലീസ് പറഞ്ഞു. എന്നാൽ സലീമിന് വിവാഹത്തിന് താൽപര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ സോണിയോട് സലീം ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration