എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമം, അതിഥിത്തൊഴിലാളി അറസ്റ്റില്‍

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയില്‍ എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി അഞ്ജനി റായിയാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയാണ് സംഭവം. അപസ്മാര രോഗലക്ഷണങ്ങളുമായി ചികിത്സയ്‌ക്കെത്തിയ സരണ്‍ എന്ന അതിഥിത്തൊഴിലാളിക്കൊപ്പമാണ് അഞ്ജനി റായി ആശുപത്രിയിലെത്തിയത്.

അത്യാഹിത വിഭാഗത്തില്‍ ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ ഡോ. നീരജ അനു ജയിംസ് രോഗിക്ക് ചികില്‍സ നല്‍കി. ഇയാള്‍ക്ക് ബോധം തെളിഞ്ഞപ്പോള്‍ തുടർ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടർ നിര്‍ദേശിച്ചു.

ഇതോടെ രോഗിയുടെ കൂടെ എത്തിയവര്‍ ഡോക്ടറുമായി തര്‍ക്കിച്ചു. തുടർന്നാണ് അഞ്ജനി റായി ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനും മര്‍ദനമേറ്റു. ചെങ്ങന്നൂര്‍ പൊലീസ് ആശുപത്രിയിലെത്തി അഞ്ജനി റായിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News