ഗർഭിണിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി, ശരീരഭാഗങ്ങൾ ചാക്കിൽ കെട്ടി; അറസ്റ്റിലായത് ഭർതൃമാതാവ് ഉ​ൾ​പ്പ​ടെ; സംഭവം പാക്കിസ്ഥാനിൽ

crime

പാ​ക്കി​സ്ഥാ​നി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ കൊ​ന്ന് മൃ​ത​ദേ​ഹം ക​ഷ​ണ​ങ്ങ​ളാ​ക്കിയ കേസിൽ ഭർതൃമാതാവ് ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ സി​യാ​ൽ​കോ​ട്ട് ജി​ല്ല​യി​ലായിരുന്നു സംഭവം. കഴിഞ്ഞ ആഴ്ചയാണ് അതിക്രൂരമായ കൊലപാതകം നടന്നത്.

Also read: രാത്രിയിൽ സ്ത്രീകളുടെ തലയ്ക്ക് അടിച്ച് മോഷണം; പ്രതി പൊലീസ് പിടിയിൽ; സംഭവം ഉത്തർ പ്രദേശിൽ

കൊലപാതകത്തിൽ യു​വ​തി​യു​ടെ ഭ​ർ​തൃ​മാ​താ​വ് സു​ഗ്ര​ൻ ബീ​ബി, മ​ക​ൾ യാ​സ്മി​ൻ, ചെ​റു​മ​ക​ൻ ഹം​സ, അ​ക​ന്ന ബ​ന്ധു​വാ​യ ന​വി​ദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് ഗർഭിണിയായ 20കാ​രി സാറയെ കാണാതാകുന്നത്. സാറയുടെ വീട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂ​ന്ന് ചാ​ക്കു​ക​ളിൽ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ നി​ല​യി​ൽ ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

Also read:‘പൈസ കിട്ടിയില്ല, പകരം കുറച്ച് മുന്തിരി തിന്നാം…’; മലപ്പുറത്ത് മോഷണത്തിന് കയറി പണം ലഭിക്കാത്ത കള്ളൻ ആശ്വാസം കണ്ടെത്തിയത് മുന്തിരി തിന്ന്

ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന സാ​റ​യെ നാ​ലു​പേ​രും ചേ​ർ​ന്ന് ത​ല​യ​ണ മു​ഖ​ത്ത് അ​മ​ർ​ത്തി​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത് എന്ന് പൊലീസ് പറഞ്ഞു. അ​തി​നു​ശേ​ഷം മു​ഖം ക​ത്തി​ക്കു​ക​യും മൃ​ത​ദേ​ഹം നിരവധി ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ക്കു​ക​യും ചെയ്‌തു. ഇതിന് ശേഷം ക​ഷ​ണ​ങ്ങ​ളാ​ക്കിയ മൃ​ത​ദേ​ഹം മൂ​ന്ന് ചാ​ക്കു​ക​ളി​ലാ​ക്കി അ​ഴു​ക്കു​ചാ​ലി​ൽ തള്ളുകയും ചെയ്യുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News