ഗര്‍ഭിണിയായ സനയെ പിടിച്ച് വലിച്ച് കൊണ്ടുപോയ ഭര്‍ത്താവ്; വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി താരം

ഗര്‍ഭിണിയായ നടി സനയുടെ കൈ പിടിച്ചു വലിച്ച് കൊണ്ട് പോവുന്ന ഭര്‍ത്താവ് അനസ് സയിദിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം സൃഷ്ടിച്ചതിന് പിന്നാലെ പ്രതികരണവുമായി നടി തന്നെ രംഗത്ത്.

Also Read: നടിയെ തോട്ടിവെച്ച് തോണ്ടി പാപ്പാന്‍, ആനയാണെന്ന് കരുതി പേടിച്ച് മോക്ഷ; രസകരമായ വീഡിയോ

ഭര്‍ത്താവിനോടൊപ്പം കിതച്ചു നടന്നു നീങ്ങുന്ന സനയുടെ വീഡിയോ വലിയ വിമര്‍ശനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബാബ സിദ്ദിഖ് ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സനയും ഭര്‍ത്താവും.

‘ഈ വിഡിയോ ഇപ്പോഴാണ് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാര്‍ക്ക് ഇത് വിചിത്രമായി തോന്നുമെന്ന് എനിക്കറിയാം. ഞങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ ഡ്രൈവറെ ബന്ധപ്പെട്ടാന്‍ സാധിച്ചില്ല. അന്ന് പതിവിലധികം സമയം നിന്നത് കൊണ്ട് വിയര്‍ക്കാന്‍ തുടങ്ങി. വല്ലാത്ത ബുദ്ധിമുട്ടും അനുഭവപ്പെട്ടു. അദ്ദേഹം എന്നെ അവിടെ നിന്ന് കൊണ്ടുപോകാനാണ് ശ്രമിച്ചത്. എനിക്ക് വിശ്രമിക്കാനും വെള്ളം കുടിക്കാനും വേണ്ടിയായിരുന്നു. അവിടെ മറ്റ് അതിഥികള്‍ ഫോട്ടോക്ക് പോസ് ചെയ്യുന്നുണ്ടായിരുന്നു. അവരെ ശല്യപ്പെടുത്താന്‍ ആഗ്രഹിക്കാത്തതിനാല്‍ നമുക്ക് വേഗം പോകാമെന്ന് ഞാനാണദ്ദേഹത്തോട് പറഞ്ഞത്. ഇതിനെ വേറൊരു രീതിയില്‍ ചിന്തിക്കരുത്. നിങ്ങളുടെ ഉത്കണ്ഠക്ക് ഒരിക്കല്‍ കൂടി നന്ദി’- സന സംഭവം വിവരിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News