ഒഹിയോയില്‍ മദ്യം മോഷ്ടിച്ചെന്നാരോപിച്ച് ഗര്‍ഭിണിയെ വെടിവെച്ചുകൊന്നു; പൊലീസിനെതിരെ വ്യാപക വിമര്‍ശനം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചെന്ന് ആരോപിച്ച് ഒഹിയോയില്‍ ഗര്‍ഭിണിയെ പൊലീസ് വെടിവച്ചു കൊന്നു. ഏഴുമാസം ഗര്‍ഭിണിയായ താകിയ യങ് (21) എന്ന കറുത്ത വര്‍ഗക്കാരിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് ദാരുണ സംഭവമുണ്ടായത്. താകിയ മദ്യക്കുപ്പികള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചുവെന്ന് കടയുടമയാണ് പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് യുവതിയെ പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

also read- സര്‍ജറിയില്‍ പിഴവ്; 12 വര്‍ഷം നീണ്ട പോരാട്ടം; അര്‍ജന്റീനിയന്‍ നടി സില്‍വിന ല്യൂണ അന്തരിച്ചു

കടയുടമയുടെ പരാതി ലഭിച്ചയുടന്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗിലേക്ക് രണ്ട് പൊലീസുകാര്‍ എത്തുകയും കാറിലിരുന്ന താകിയയോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. പുറത്തിറങ്ങില്ലെന്നും കാര്യമെന്താണെന്നും താകിയ പൊലീസുകാരോട് ചോദിച്ചു. ഇതോടെ കാറിന്റെ ഡ്രൈവിങ് സീറ്റിനരികിലായി നിന്ന രണ്ടു പൊലീസുകാരില്‍ ഒരാള്‍ കാറിന് മുന്നിലേക്ക് നിന്ന് താകിയയ്ക്ക് നേരെ തോക്കു ചൂണ്ടുകയായിരുന്നു. ‘നിങ്ങളെന്നെ വെടിവയ്ക്കാന്‍ പോവുകയാണോ’ എന്ന് ചോദിച്ച് താകിയ കാര്‍ മുന്നോട്ടെടുത്തതും പൊലീസ് വെടിയുതിര്‍ത്തതും ഒപ്പമായിരുന്നു. നിയന്ത്രണം വിട്ട കാര്‍ മുന്നോട്ട് നീങ്ങി കടയുടെ മതിലില്‍ ഇടിച്ചു നിന്നു. ഉടന്‍ തന്നെ താകിയക്ക് പ്രഥമ ശുശ്രൂഷ നല്‍കാന്‍ പൊലീസുകാര്‍ ശ്രമിച്ചെങ്കിലും താകിയയും ഗര്‍ഭസ്ഥ ശിശുവും തല്‍ക്ഷണം മരിച്ചു.

also read- ഓണം വാരാഘോഷം മാധ്യമ അവാര്‍ഡ്; കൈരളിക്ക് രണ്ട് പുരസ്‌കാരങ്ങള്‍

താകിയയുടെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരുടെ പേരുവിവരങ്ങള്‍ ഇതുവരേയ്ക്കും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ക്രിമിനല്‍ കുറ്റമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് താകിയയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ ബ്ലെന്‍ഡന്‍ ടൗണ്‍ഷിപ്പ് പൊലീസിന്റെ നിര്‍ദേശപ്രകാരം ഒഹിയോ അറ്റോര്‍ണി ജനറലിന്റെ ബ്യൂറോ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News