ഓട്ടോയില്‍ നിന്ന് എടുത്ത് ചാടി ഗര്‍ഭിണിക്ക് ദാരുണാന്ത്യം

ഒന്നരമാസം ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കെ പുറത്തേക്കു ചാടി മരിച്ചു. ചാടുന്നതിനിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ദാരുണാന്ത്യം. ഒറ്റൂര്‍ തോപ്പുവിള കുഴിവിള വീട്ടില്‍ രാജീവ്-ഭദ്ര ദമ്പതികളുടെ മകള്‍ സുബിനയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഭര്‍ത്താവ് അഖിലിനൊപ്പം ആശുപത്രിയില്‍ പോയി വീട്ടിലേക്കു മടങ്ങവേ തോപ്പുവിള ജംക്ഷന് സമീപത്തായിരുന്നു സംഭവം. സുബിനയും അഖിലും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സുബിന പുറത്തേക്കു ചാടിയതെന്നു പൊലീസ് പറഞ്ഞു. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News